Caritas hospital

സന്ദർശക വിസയ്ക്ക് 20,000 ഡോളർ വരെ ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്, ഇന്ത്യയ്ക്ക് ഇളവ്

സന്ദർശക വിസയ്ക്ക് 20,000 ഡോളർ വരെ ഗ്യാരന്‍റി ബോണ്ട്; 50 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് യു.എസ്, ഇന്ത്യയ്ക്ക് ഇളവ്

വാഷിംഗ്ടണ്‍: വിനോദസഞ്ചാര, ബിസിനസ് വിസകളിൽ (B1/B2) എത്തി നിശ്ചിത കാലാവധിക്കുള്ളിൽ തിരികെ പോകാതെ അമേരിക്കയിൽ തങ്ങുന്നത് തടയാൻ കടുത്ത വിസ വ്യവസ്ഥകളുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌‌മെന്റ്. 50 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് 10,000 മുതൽ 20,000 യു.എസ് ഡോളർ വരെ (ഏകദേശം 8.3 ലക്ഷം മുതൽ 16.6 ലക്ഷം രൂപ വരെ) സാമ്പത്തിക ഗ്യാരന്റി ബോണ്ട് നിർബന്ധമാക്കി പുതുക്കിയ നിബന്ധനകൾ പുറപ്പെടുവിച്ചു. എന്നാൽ, പുതിയ വിസ ബോണ്ട് നയത്തിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ അയൽരാജ്യങ്ങൾ ഉൾപ്പെടെയുള്ള 50 രാഷ്ട്രങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പുതിയ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. വിസ അഭിമുഖ വേളയിൽ അപേക്ഷകന്റെ വ്യക്തിഗത സാഹചര്യം വിലയിരുത്തി എത്ര തുക ബോണ്ട് കെട്ടിവെക്കണമെന്ന് കോൺസുലർ ഓഫീസർമാർ തീരുമാനിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് ഈ തുക പൂർണ്ണമായി തിരികെ നൽകും.

ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ കണക്കുകൾ പ്രകാരം വിസ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി തങ്ങുന്നവരുടെ എണ്ണം കൂടിയ രാജ്യങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബോണ്ട് തുക തുക അടച്ചതുകൊണ്ട് മാത്രം വിസ അനുമതി ലഭിക്കില്ലെന്നും, വാണിജ്യ വിമാന സർവീസുകൾ വഴി മാത്രമായിരിക്കും ഇത്തരം വിസ ഉടമകൾക്ക് അമേരിക്കയിൽ പ്രവേശിക്കാനും പുറത്തുകടക്കാനും അനുവാദമെന്നും യു.എസ് അധികൃതർ വ്യക്തമാക്കി. ഇന്ത്യക്കാർക്ക് ഇളവ് ലഭിച്ചത് രാജ്യത്തുനിന്നുള്ള സന്ദർശകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top