ഹ്യൂസ്റ്റണിൽ ഐ.സി.ഇ ഏജന്റുമാരുടെ വാഹനം ഇടിച്ച് പ്രതിക്ക് പരിക്ക്; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടമെന്ന് വിശദീകരണം

ഹ്യൂസ്റ്റണിൽ ഐ.സി.ഇ ഏജന്റുമാരുടെ വാഹനം ഇടിച്ച് പ്രതിക്ക് പരിക്ക്; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടമെന്ന് വിശദീകരണം

ഹ്യൂസ്റ്റൺ: ടെക്സസിലെ ഹ്യൂസ്റ്റൺ മേഖലയിൽ നടന്ന പരിശോധനയ്ക്കിടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) ഏജന്റുമാരുടെ വാഹനം ഇടിച്ച് ഒരാൾക്ക് പരിക്ക്. ഹാരിസ് കൗണ്ടിയിലാണ് സംഭവം നടന്നതെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

പ്രദേശത്ത് ഐ.സി.ഇ അധികൃതർ നടത്തിയ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിനിടയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 7:20 ഓടെയാണ് ഷെരീഫ് ഓഫീസിന് ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചത്. പിടികിട്ടാപ്പുള്ളിയായ പ്രതിയെ പിന്തുടരുന്നതിനിടയിലാണ് സംഭവം. വാഹനം ഉപേക്ഷിച്ച് ഓടരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടുന്നതിനിടയിൽ പാഞ്ഞെത്തിയ ഐ.സി.ഇ വാഹനം ഇയാളെ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ 48 കാരനായ മിഗ്വൽ പാർറ-ഹെർണാണ്ടസ് എന്ന വ്യക്തിയെ ഉടൻ തന്നെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് കാലിന് ഒടിവുണ്ടായതായി മേജർ മക്കോണൽ അറിയിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നും ഇയാൾ നിലവിൽ ആശുപത്രിയിൽ ഐ.സി.ഇ കസ്റ്റഡിയിലാണെന്നും അധികൃതർ വ്യക്തമാക്കി.

മെക്സിക്കോ സ്വദേശിയും അനധികൃത കുടിയേറ്റക്കാരനുമായ ജോസ് മെൻഡോസ-സർവാന്റസ് എന്നയാളെ പിടികൂടാൻ ലക്ഷ്യമിട്ടാണ് ഐ.സി.ഇ ഏജന്റുമാർ എത്തിയത്. ഈ വേളയിൽ ജോസ് മെൻഡോസയും മറ്റൊരു മെക്സിക്കൻ പൗരനായ മിഗ്വൽ പാർറ-ഹെർണാണ്ടസും വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ തടയാൻ ശ്രമിച്ചെങ്കിലും വാഹനം ഉപേക്ഷിച്ച് ഓടിയ ഇവർക്ക് പിന്നാലെ ഏജന്റുമാർ പാഞ്ഞെത്തുകയായിരുന്നു. തുടർന്ന് ഓട്ടത്തിനിടയിൽ റോഡിലേക്ക് ചാടിയ പാർറ-ഹെർണാണ്ടസ് ഏജന്റുമാരുടെ വാഹനത്തിന് മുന്നിൽ പെടുകയായിരുന്നുവെന്ന് ഐ.സി.ഇ വക്താവ് വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top