‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ ‘സര്‍ഗവേദിയില്‍ വായനാനുഭവമായപ്പോള്‍

‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ ‘സര്‍ഗവേദിയില്‍ വായനാനുഭവമായപ്പോള്‍

ജോസ് ചെരുപുറം

ന്യൂയോര്‍ക്ക്: ഒക്ടോബര്‍ പതിനെട്ട് ഞായറാഴ്ച്ച കേരള സെന്ററില്‍ വച്ച് സര്‍ഗേവദി
”കമ്പികണ്ടെത്ത കല്‍ ഭരണികള്‍ ‘ എന്ന ബാബു എബ്രഹാമിന്റെ പുസ്തകം വിലയിരുത്തി .പതിനെഞ്ചുമാസം കൊണ്ട് നൂറു പതിപ്പുകള്‍ വിറ്റഴിഞ്ഞ ഒരു പുസ്തകം അടുത്തനാളില്‍ ഉണ്ടായിട്ടില്ലഏതു വായനാസമൂഹത്തില്‍ചെന്നാലും ഈ പുസ്തകെത്തപ്പറ്റി ആളുകള്‍ പരാമര്‍ശിക്കുന്നത് എന്തുകൊണ്ടാണ് ?. വായിച്ചു കഴിയുമ്പോള്‍ നമ്മളെ സ്പര്ശിക്കുന്നത് കൊണ്ടാണെന്നു കരുതാം അതുകൊണ്ടാണ് ഈ അവസരത്തില്‍പുസ്തകം ഒന്ന് വിലയിരുത്തി ,സഹൃദയരായ അനുവാചകെര ധരിപ്പിക്കുക എന്ന ധാര്‍മികമായ ഉത്തരവാദിത്തംനിലനിര്‍ത്തി യാണ് സര്‍ഗേവദി ഇങ്ങെന ഒരു സാഹ്യത്യ സംവാദത്തിനു ഈ പുസ്തകം എടുത്തത് .

അല്ലാെത അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ ഇറക്കുന്നപുസ്തകങ്ങെളപ്പറ്റി വിവരക്കുറവുെകാണ്ടല്ല . ഒരു സാധാരണ വ്യക്തി അയാളുെട ജീവിതത്തില്‍ അനുഭവിച്ച യാതനകളും േവദനകളും കണ്ണീരു കൊണ്ട് എഴുതിയഅനുഭവങ്ങളാണ് ഈ പുസ്തകം വിളിച്ചു പറയുന്നത് .അനുഭവ യാഥാര്‍ഥ്യങ്ങള്‍ ഒരുവിധ പൊ ടിപ്പുംതൊങ്ങലും ചേര്‍ക്കാതെപച്ചയായി പറഞ്ഞിരിക്കുന്നതുെകാണ്ട് ,വായനക്കാരന്‍ അതനുഭവിക്കുന്ന പ്രതീതി സൃഷ്ട്ടിക്കാന്‍ എഴുത്തുകാരന്കഴിഞ്ഞു .വായന കഴിഞ്ഞാലും അതിലെ അനുഭവങ്ങള്‍ നമ്മെള വേട്ടയാടിക്കൊണ്ടിരിക്കും .

ഈ പുസ്തകത്തിലെ വര്‍േണാജലമായ കഥാപാത്രം ബാബു എബ്രഹാമിനെക്കാള്‍ ,അയാളുടെ അമ്മയായനന്ദിക്കുന്നേല്‍ മേരിയാണ് . അവരുെട ജീവിതേത്താടുള്ള പടെവട്ടലും ,ആല്‍മധ്യര്യവും ,അര്‍പ്പണ ബോധവും വിശ്വാസസംഹിതകളും വായനക്കാരെന വിഹ്വലനാക്കും . ഒരു തികഞ്ഞ നാട്ടിന്പുറത്തു ആളുകള്‍ പരസ്പരം അറിയുന്ന കബ്ലികണ്ടത്തില്‍ എന്ന ഗ്രാമത്തില്‍
മുന്ന്‌പെണ്‍കുട്ടി കളും പറക്ക മുറ്റാത്ത മകനുമായി ,പള്ളിയോടും ,ബന്ധു ജനങ്ങേളാടും ഏറ്റുമുട്ടി
ജീവിക്കാന്‍ വിധിക്കെപ്പട്ട മേരി ഭര്‍ത്താവിന്റെ അഭാവത്തില്‍ സ്വയം ഒരു േപാരാളിയായി മാറുകയും ,കടത്തില്‍നിന്നും പട്ടിണിയില്‍ നിന്നും കരകയറുന്നതാണ് അവരുെട ത്യാഗോജ്വലമായ ജീവിതം കാണിച്ചു തരുന്നത് .കടം കയറി നില്‍കകള്ളിയില്ലാത്തെ നില്‍ക്കുമ്പോളാണ് ,മേരിയുടെ ഭര്‍ത്താവുമലബാറിലേക്കു മുങ്ങുന്നത് .അപ്പോള്‍ പ്രാരംബദ്ധങ്ങള്‍ എല്ലാം മേരി യ്ക്കുചുമല്‍ക്കേണ്ടി വന്നു .

നിവര്‍ത്തിയില്ലാതെ മേരി ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു കുട്ടികെളയും െകാണ്ട് കല്ലാര്‍കുട്ടി ഡാമിേലക്ക്‌ േപാകുന്ന ഒരു രംഗമുണ്ട്ഇക്കാര്യം വഴിക്കുവച്ചാണ് മേരി കുട്ടികേളാട് പറയുന്നത് . മരിക്കാതിരിക്കാന്‍ മൂത്തമകള്‍ ജെസ്സി ഒരുപാധി പറഞ്ഞു ‘ അമ്മെ കബ്ലികണ്ടത്തിലും തെള്ളിത്തൊട്ടിലുമുള്ള ആളുകളെ നമ്മളെ അറിയതുള്ളു നമ്മുക്ക് എല്ലാ ദിവസവും ചിന്നാര്‍ കടന്നു അപ്പുറം പോയി ഭിക്ഷ തെണ്ടിയാലോ ?നമ്മുക്ക് കഞ്ഞികുടിക്കാന്‍ വക കിട്ടുമല്ലോ പൊന്നമ്മച്ചി ,അപ്പൊ നമ്മുക്ക് മരിക്കണ്ടല്ലോ ..’അമ്മ ഇളയ കുട്ടിയെ താഴെ ഇറക്കി ജെസിയെ വാരിയെടുത്തു തുരു തുരാ ഉമ്മ വച്ച് .മരിക്കാനും തോറ്റുകൊടുക്കാനും കുറച്ചു സമയതെങ്കിലും ഉണ്ടായ ഒരു തോന്നലിനെ മറികടക്കാനുള്ള ഒരമ്മയുടെ ,ഒരു സ്ത്രീയുടെ അടങ്ങാത്ത ആര്‍ത്തി ആ ഉമ്മകള്‍ വിളിച്ചു പറഞ്ഞു ..’അമ്മ മക്കളെ നാലു പേരെയും ചേര്‍ത്ത് പിടിച്ചു തിരിച്ചു നടന്നു ,,അടിച്ചു താഴ്ത്താന്‍ വെമ്പല്‍ കൊണ്ട് ഒരു ലോകത്തിനു മേലെ ഉള്ള താണ്ഡവമായിരുന്നു ആ നടപ്പു ..തോട് കടന്നു വീട്ടിലേക്കു വേഗത്തില്‍ നടക്കുമ്പോള്‍ മരിക്കാന്‍ തോന്നിയ തന്റെ പൊട്ടബുദ്ധിയെ ആ ‘അമ്മ പഴിച്ചിരുന്നോ ?അറിയില്ലെനിക്ക് ഈ ഭാഗം സര്‍ഗ്ഗവേദിയിലെ അംഗം ലിന്‍ഡ അലക്‌സാണ്ടര്‍ കാണാതെ പറഞ്ഞപ്പോള്‍ പുസ്തകം വായിച്ച പ്രതീതി ഉണ്ടായി .

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം മെന്നു ജോസ് കാടാപുറം പറഞ്ഞു നിര്‍ത്തി ..ജോസ് ചെറുപുറവും ,ബാബു പാറക്കലും ,രാജു തോമസും , സജീവമായി വായനാനുഭവും പങ്കിട്ടു ..സര്‍ഗവേദി പ്രസിഡെന്റ് മനോഹര്‍ തോമസ് ചര്‍ച്ച നയിച്ചു..

പുസ്തകം വായിച്ചാല്‍ എന്താണ് ഗുണം ,അല്ലെങ്കില്‍ സാഹ്യത്യം അറിഞ്ഞാല്‍ എന്താണ് നേട്ടം എന്നോരു ചോദ്യംപലരുംചോദിക്കാറുണ്ട് .ഒരു കാലഘട്ടത്തിലെ മ റ്റാരാളുെട ജീവിതമാണ് നമ്മള്‍ അറിയുന്നത് .അത് എഴുതിഅനിഭവിപ്പിക്കാന്‍ ചിലര്‍ക്ക് ജന്മനാ കഴിവുണ്ട് .അവിടെയാണ് ബാബു എബ്രഹാം എന്ന വിനയാന്യതനായഎഴുത്തുകാരന്‍ ,ഹൃദയരക്തം കാെണ്ടഴുതിയ വരികള്‍ വായനക്കാരന് വേദനയാകുന്നത് മനോഹര്‍ തോമസ് പറഞ്ഞു നിര്‍ത്തി ..അലക്‌സ് എസ്തപ്പാന്‍ ,തെരേസ ആന്റണി ,മാമന്‍ എന്നിവര്‍ പുസ്തകത്തെക്കുറിച്ചു സംസാരിച്ചു രാജു തോമസ് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

When ‘Stone Jars of Kambilikandam’ Became a Reading Experience at the ‘Sargavedi’

Share Email
LATEST excelnclexrn
Top