ഇറാനെതിരെ അമേരിക്കന്‍ ആക്രമണമുണ്ടാകുമോ? ‘ഒരുപക്ഷേ’ എന്ന് ട്രംപിന്റെ മറുപടി: ലോകം ആശങ്കയില്‍

ഇറാനെതിരെ അമേരിക്കന്‍ ആക്രമണമുണ്ടാകുമോ? ‘ഒരുപക്ഷേ’ എന്ന് ട്രംപിന്റെ മറുപടി: ലോകം ആശങ്കയില്‍

വാഷിംഗട്ണ്‍: ഇറാനെതിരെ അമേരിക്ക ഉടന്‍ സൈനികാക്രമണം നടത്തിയേക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ പുതിയ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത അമേരിക്ക പരിഗണിച്ചുവരികയാണെന്നും അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ വലിയൊരു കരാറിലെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ലോറിഡയില്‍ ാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്ക ഇറാനെ ആക്രമിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അക്കാര്യം താന്‍ വെളിപ്പെടുത്തുമെന്ന് കരുതുന്നുണ്ടോയെന്ന് ട്രംപ് തിരിച്ചുചോദിച്ചു. കരാറിലെത്താന്‍ ഇറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതിലെ വ്യവസ്ഥകള്‍ അവര്‍ പാലിക്കുമോയെന്നതാണ് പ്രധാന ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന് ആണവായുധം ലഭിക്കുന്നത് തടയാനാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും ട്രംപ് ആവര്‍ത്തിച്ചു.

ഇറാനെതിരെ വീണ്ടും ‘എപിക് ഫ്യൂറി’ എന്ന പേരില്‍ സൈനിക നടപടി ഉണ്ടായേക്കുമെന്ന് വെള്ളിയാഴ്ചയും ട്രംപ് സൂചന നല്‍കിയിരുന്നു. നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരായ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു നേരത്തേ അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ ഇറാനെതിരായ സൈനിക നടപടി പുനരാരംഭിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള സാധ്യത കൂടുതലായി

ഫെബ്രുവരി 28നാണ് നിലവിലെ യുദ്ധം ആരംഭിച്ചത്. ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിയായി ഇറാന്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കുകയും ആഗോള എണ്ണവിതരണത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. ജൂണ്‍ 17ന് യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും 14 ഇന കരാറില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ടിലുണ്ട്. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കാനും 60 ദിവസത്തിനുള്ളില്‍ അന്തിമ കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടത്താനും ധാരണയായിരുന്നെങ്കിലും ജൂലൈ എട്ടിന് കരാര്‍ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കുശേഷം അമേരിക്ക കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇറാനും ധാരണാപത്രം മരവിപ്പിച്ചു.

Will there be a US attack on Iran? Trump’s reply is ‘perhaps’—the world is concerned.

Share Email
LATEST excelnclexrn
Top