മിയാമി എയര്‍പോര്‍ട്ടില്‍ ടാക്‌സിവേയിലൂടെ നീങ്ങുന്നതിനിടെ കാര്‍ഗോ വിമാനവും കോപ എയര്‍ലൈന്‍സ് യാത്രാവിമാനവും കൂട്ടിമുട്ടി

മിയാമി എയര്‍പോര്‍ട്ടില്‍ ടാക്‌സിവേയിലൂടെ നീങ്ങുന്നതിനിടെ കാര്‍ഗോ വിമാനവും കോപ എയര്‍ലൈന്‍സ് യാത്രാവിമാനവും കൂട്ടിമുട്ടി

വാഷിംഗ്ടണ്‍: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുപിഎസ് കാര്‍ഗോ വിമാനവും കോപ എയര്‍ലൈന്‍സ് യാത്രാവിമാനവും ടാക്‌സിവേയില്‍ കൂട്ടിയിടിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (എഫ്എഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറു ജീവനക്കാരും 166 യാത്രക്കാരുമാണ് കോപ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 എന്‍ജി വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരൊഴികെ വിമാനത്തിലുണ്ടായിരുന്ന മറ്റെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. വിമാനങ്ങള്‍ ടാക്‌സിവേയിലൂടെ നീങ്ങുന്നതിനിടെ കാര്‍ഗോ വിമാനവും കോപ എയര്‍ലൈന്‍സ് വിമാനത്തിന്റെ ഇടത് ചിറകിന്റെ അറ്റവും തമ്മില്‍ കൂട്ടിമുട്ടുകയായിരുന്നു.
രാത്രി 9.15ഓടെയാണ് അപകടമുണ്ടായതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഗേറ്റിലേക്ക് നീങ്ങുകയായിരുന്ന കോപ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിന്റെ ചിറകിന്റെ അറ്റം, കൊളംബിയയിലെ ബൊഗോട്ടയിലേക്ക് പുറപ്പെടാന്‍ ടാക്‌സിവേയിലൂടെ നീങ്ങുകയായിരുന്ന യുപിഎസിന്റെ ബോയിങ് 767 കാര്‍ഗോ വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന് എഫ്എഎ വ്യക്തമാക്കി. അപകടത്തില്‍ വിമാനങ്ങളിലൊന്നിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായും പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എഫ്എഎ അറിയിച്ചു.

കോപ എയര്‍ലൈന്‍സ് വിമാനത്തിന് കടന്നുപോകാന്‍ വഴിയൊരുക്കണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം യുപിഎസ് വിമാനത്തിലെ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി എഫ്എഎ വ്യക്തമാക്കി. ഇതിനിടെ വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ആശയവിനിമയ സന്ദേശവും കേള്‍ക്കാം. അപകടത്തിനു പിന്നാലെ വിമാനത്താവളത്തിലെ മറ്റ് ടാക്‌സിവേകള്‍ വഴി വിമാനങ്ങളെ തിരിച്ചുവിട്ടതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ തുടര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

A cargo plane and a Copa Airlines passenger aircraft collided while moving along a taxiway at Miami Airport.

Share Email
LATEST excelnclexrn
More Articles
Top