ജോസ് കാടാപുറം
ന്യൂയോര്‍ക് : നവംബര്‍ :22 ന് വൈകിട്ട് 5 മണിക്കു ന്യൂയോര്‍ക്കിലെ കേരള സെന്ററിലേ (1824 fairfax st elmont ) ഹാളില്‍ അമേരിക്കയിലെ പ്രശസ്തരായ 4സര്‍ഗ്ഗാത്മക പ്രതിഭകളുടെ കഥകളും കവിതകളും ചര്‍ച്ച ചെയ്യുന്നു .കവികളായ രാജുതോമസ് , ലിന്‍ഡ അലക്സന്‍ഡര്‍ കഥാകൃത്തുക്കളായ ഉമാ സജിയും ,ബാബു പാറക്കലും എഴുതിയ -തെരുവ്നായ ചരിതം ,’അമ്മ ,പ്രോക്സി,അഭിമുഖം എന്നി സൃഷ്ടികള്‍ വായനാനുഭവ മാകുബോള് പ്രമുഖ എഴുത്തുകാരും വായനക്കാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.. പ്രിയപെട്ടവരെ സര്‍ഗവേദി ക്ഷണിക്കുന്നു ..
കഥയും കവിതയും വെറും സാഹിത്യസൃഷ്ടികളല്ല; മനുഷ്യജീവിതത്തിന്റെ അനുഭവങ്ങളും വികാരങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്ന ഹൃദയഭാഷകളാണ്.
ഒരു നല്ല കഥ നമ്മെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍, ഒരു നല്ല കവിത നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുകയും ചിന്തകളെ ഉണര്‍ത്തുകയും ചെയ്യുന്നു.
തിരക്കേറിയ പ്രവാസജീവിതത്തിനിടയിലും മലയാളഭാഷയെയും സാഹിത്യത്തെയും നെഞ്ചോടുചേര്‍ത്ത്, അക്ഷരങ്ങളിലൂടെ ചിന്തകളും അനുഭവങ്ങളും പങ്കുവെക്കാന്‍ ഒത്തുചേരുന്ന ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദി 35വര്‍ഷം പിന്നിടുന്ന സാഹ്യത്യ സപര്യയുടെ വിട്ടുവീഴ്ചയില്ലാത്ത ഒത്തുചേരലാണ് അതുകൊണ്ടു തന്നെ ന്യൂയോര്‍ക്കിലെ സര്‍ഗവേദി ഏറെ ശ്രദ്ധേയമാണ്.
കഥയുടെ ആഴവും കവിതയുടെ സൗന്ദര്യവും ചര്‍ച്ച ചെയ്യുമ്പോള്‍, നാം കേള്‍ക്കുന്നത് എഴുത്തുകാരന്റെ വാക്കുകള്‍ മാത്രമല്ല, സമൂഹത്തിന്റെ സ്പന്ദനങ്ങളും മനുഷ്യഹൃദയത്തിന്റെ നിശ്ശബ്ദമായ ശബ്ദങ്ങളുമാണ്.
വായനയിലൂടെയും ചര്‍ച്ചകളിലൂടെയും പുതിയ ചിന്തകള്‍ക്കും സര്‍ഗ്ഗാത്മകമായ ആശയങ്ങള്‍ക്കും വഴിയൊരുക്കുന്ന ഈ സാഹിത്യസംഗമം മലയാളത്തിന്റെ സാംസ്കാരിക പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള മനോഹരമായൊരു ശ്രമം കൂടിയാണ് എന്ന് ഓര്‍മപ്പെടുത്തുകയാണ് സര്‍ഗ്ഗവേദിയുടെ ചുമതലക്കാരനായ മനോഹര്‍ തോമസ്
അക്ഷരങ്ങള്‍ പൂക്കട്ടെ, ചിന്തകള്‍ വളരട്ടെ, സര്ഗ്ഗവേദിയിലൂടെ മലയാള സാഹിത്യം കൂടുതല്‍ ഉയരങ്ങളിലേക്ക് സഞ്ചരിക്കട്ടെ! എല്ലാ സാഹ്യത്യ സ്നേഹികളെയും സര്‍ഗവേദി ഈ സര്‍ഗ്ഗാത്മക സംവാദത്തിലേക്കു ക്ഷണിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹര്‍ തോമസ് -917 974 2670
A creative forum for the discussion of stories and poetry in the world of letters.
















