സുപ്രധാന നീക്കം, പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്തിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നീക്കത്തെ പിന്തുണച്ച് ഡെമോക്രാറ്റിക് പ്രതിനിധി യൂജിൻ വിന്ദ്മാൻ

സുപ്രധാന നീക്കം, പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്തിനെതിരെയുള്ള ഇംപീച്ച്മെന്‍റ് നീക്കത്തെ പിന്തുണച്ച് ഡെമോക്രാറ്റിക് പ്രതിനിധി യൂജിൻ വിന്ദ്മാൻ

വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്‍റ് നടപടികളുമായി മുന്നോട്ട് പോകുന്ന റിപ്പബ്ലിക്കൻ പാർട്ടി നീക്കത്തിന് പിന്തുണയുമായി ഡെമോക്രാറ്റിക് പ്രതിനിധി യൂജിൻ വിന്ദ്മാൻ. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ടവനും പരിചയസമ്പത്തില്ലാത്തവനുമായ പ്രതിരോധ സെക്രട്ടറിയാണ് പിറ്റ് ഹെഗ്സെറ്റെന്ന് സി.എൻ.എൻ അഭിമുഖത്തിൽ വിന്ദ്മാൻ വിമർശിച്ചു. യെമനിലെ ഹൂതി വിമതർക്കെതിരായ ആക്രമണങ്ങളുടെ രഹസ്യ വിവരങ്ങൾ അൺക്ലാസിഫൈഡ് മെസ്സേജിംഗ് ആപ്പായ സിഗ്നലിലൂടെ പങ്കുവെച്ച ‘സിഗ്നൽഗേറ്റ്’ വിവാദമുണ്ടായതുമുതൽ അദ്ദേഹത്തിന്റെ രാജി താൻ ആവശ്യപ്പെടുന്നുണ്ടെന്നും, എന്നാൽ അന്നത് ഉത്തരവാദപ്പെട്ടവർ ഗൗനിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ 18 മാസത്തിനിടയിൽ ഹെഗ്സെത്തിന്‍റെ ഭാഗത്തുനിന്നുമുണ്ടായ തുടർച്ചയായ പരാജയങ്ങളാണ് ഒടുവിൽ ഇറാൻ യുദ്ധമെന്ന വലിയ പ്രതിസന്ധിയിൽ കലാശിച്ചതെന്ന് വിന്ദ്മാൻ കുറ്റപ്പെടുത്തി. ഇംപീച്ച്മെന്‍റ് ആവശ്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ അവഗണിച്ച് സൈന്യത്തിന് വീഡിയോ സന്ദേശം അയച്ച ഹെഗ്സെറ്റിന്റെ നടപടിയെയും അദ്ദേഹം പരിഹസിച്ചു. റഷ്യയും ചൈനയും പോലുള്ള രാജ്യങ്ങളുമായുള്ള മത്സരങ്ങളിലും ഇറാൻ യുദ്ധത്തിലെ തന്ത്രപരമായ നീക്കങ്ങളിലുമാണ് പ്രതിരോധ സെക്രട്ടറി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും, എന്നാൽ ഇതിനുപകരം അദ്ദേഹം ഇത്തരം വീഡിയോകൾ നിർമ്മിക്കുകയാണെന്നും വിന്ദ്മാൻ വിമർശിച്ചു.

റിപ്പബ്ലിക്കൻ പ്രതിനിധിയായ തോമസ് മാസ്സിയാണ് ഹെഗ്സെത്തിനെതിരെ പുതിയ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവരുന്നത്. മിഡ്‌ടേം തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ ഇറാൻ യുദ്ധത്തിലെ പാളിച്ചകളും തെറ്റായ ഭരണനിർവ്വഹണവും കണക്കിലെടുത്ത് കോൺഗ്രസിൽ ഭൂരിഭാഗം അംഗങ്ങളും ഈ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമേയം ഔദ്യോഗികമായി അവതരിപ്പിച്ചാൽ ബുധനാഴ്ചയ്ക്കകം ഇതിൽ വോട്ടെടുപ്പ് നടക്കേണ്ടതുണ്ട്.

Share Email
LATEST excelnclexrn
More Articles
Top