പതിറ്റാണ്ടുകള്‍ക്ക് ശേഷം കന്‍സസില്‍ യുഎസ് സെനറ്റ് സീറ്റ് ഡെമോക്രാറ്റുകള്‍ക്ക്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് തിരിച്ചടി

പതിറ്റാണ്ടുകള്‍ക്ക് ശേഷം കന്‍സസില്‍ യുഎസ് സെനറ്റ് സീറ്റ് ഡെമോക്രാറ്റുകള്‍ക്ക്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് തിരിച്ചടി

വാഷിംഗ്ടണ്‍: കന്‍സസ് സംസ്ഥാനത്ത് യുഎസ് സെനറ്റ് തെരഞ്ഞെടുപ്പില്‍പതിറ്റാണ്ടുകള്‍ക്ക് ശേഷം  ഡെമോക്രാറ്റുകള്‍ക്ക് ജയം. ഡമോക്രാറ്റിക്  സ്ഥാനാര്‍ഥി ആദം ഹാമില്‍ട്ടാണ് വിജയിച്ചത്.ിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ സെനറ്ററുമായ റോജര്‍ മാര്‍ഷലിനെ പരാജയപ്പെടുത്തിയാണ് ഹാമില്‍ട്ടണ്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. 1932ന് ശേഷം കന്‍സസില്‍ സെനറ്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റാണ് അദ്ദേഹം. ഗ്രാമീണ മേഖലകള്‍ക്കും യാഥാസ്ഥിതിക രാഷ്ട്രീയത്തിനും സ്വാധീനമുള്ള സംസ്ഥാനത്ത് ഉണ്ടായ ഈ രാഷ്ട്രീയ മാറ്റം യുഎസ് മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പ് പ്രവചനങ്ങളിലാണ് പുറത്തുവന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി. കഴിഞ്ഞ മൂന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലും കന്‍സസില്‍ പത്ത് ശതമാനത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയ ട്രംപ്, മാര്‍ഷലിന് പിന്തുണ തേടി കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയിരുന്നു. 2018ന് ശേഷം ആദ്യമായാണ് ട്രംപ് കന്‍സസ് സന്ദര്‍ശിച്ചത്. മെത്തഡിസ്റ്റ് സഭയിലെ വലിയൊരു ആരാധനാസമൂഹത്തിന്റെ പാസ്റ്ററായ ഹാമില്‍ട്ടണ്‍ അടുത്തകാലം വരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും അദ്ദേഹം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി രംഗത്തെത്തുകയായിരുന്നു.

പ്രസിഡന്റ് ട്രംപിനെതിരെയല്ല ഞാന്‍ മത്സരിക്കുന്നത്’ എന്നായിരുന്നു അവസാന സംവാദത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, തനിക്ക് വോട്ട് ചെയ്യുന്നത് പ്രസിഡന്റിന്റെ നയപരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നതിന് തുല്യമാണെന്ന് മാര്‍ഷല്‍ വോട്ടര്‍മാരോട് പറഞ്ഞു.ട്രംപ് ഭരണകൂടത്തിന്റെ ഇറക്കുമതി തീരുവ നയവും ഇരുവരും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയമായി. ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ പിന്‍വലിക്കണമെന്നും പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസിന്റെ അനുമതി നിര്‍ബന്ധമാക്കണമെന്നും ഹാമില്‍ട്ടണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ തീരുവകള്‍ ഫലപ്രദമാണെന്ന നിലപാടിലായിരുന്നു മാര്‍ഷല്‍. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇന്ധനവില വര്‍ധിച്ചതും സോയാബീന്‍, ഗോതമ്പ് തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിക്ക് തിരിച്ചടിയായ തീരുവകളും കന്‍സസിലെ കര്‍ഷകരെ ബാധിച്ചിരുന്നു. ഇറക്കുമതി ചെയ്യുന്ന ബീഫിന്റെ തീരുവ കുറയ്ക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെയും കന്നുകാലി കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു.

ട്രംപിന് രണ്ട് വര്‍ഷം മുമ്പ് 73 ശതമാനം വോട്ട് ലഭിച്ച ഗ്രാമീണ മേഖലയായ നിയോഷോ കൗണ്ടിയിലും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഹാമില്‍ട്ടണിന്റെ പ്രചാരണ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റം ആഗ്രഹിക്കുന്നവരുടെ പിന്തുണ ഹാമില്‍ട്ടണിന് ലഭിച്ചതായാണ് പ്രചാരണ രംഗത്തെ വിലയിരുത്തല്‍.

Democrats win US Senate seat in Kansas after decades; a setback for the Republican candidate.

Share Email
LATEST excelnclexrn
More Articles
Top