ആശയവിനിമയ സംവിധാനത്തിൽ തകരാർ : യുഎസിൽ  രാജ്യവ്യാപക വിമാന സർവീസ് നിർത്തി വെച്ചു; സൈബർ ആക്രമണമെന്ന സൂചനയില്ലെന്ന് അധികൃതർ

ആശയവിനിമയ സംവിധാനത്തിൽ തകരാർ : യുഎസിൽ  രാജ്യവ്യാപക വിമാന സർവീസ് നിർത്തി വെച്ചു; സൈബർ ആക്രമണമെന്ന സൂചനയില്ലെന്ന് അധികൃതർ

വാഷിങ്ടൺ: ആശയവിനിമയ സംവിധാന ത്തിലുണ്ടായ തകരാറിനെത്തുടർന്ന് അമേരിക്കയിലെ എല്ലാ വിമാനത്താവളങ്ങളിലും വെള്ളിയാഴ്ച ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) രാജ്യവ്യാപകമായി വിമാന സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. അപൂർവമായി മാത്രം സ്വീകരിക്കുന്ന ഈ നടപടി രാജ്യത്തെ വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. വിമാനങ്ങളുടെ നിയന്ത്രണവും ഏകോപനവും നിർവഹിക്കുന്ന എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലെ പ്രശ്നമാണ് പ്രതിസന്ധിക്ക് കാരണമായത്.

നിയന്ത്രണം ഏർപ്പെടുത്തി മണിക്കൂറുകൾ ക്കുള്ളിൽ വൈകിട്ട് 6.20 വരെ.  2,000ത്തിലധികം വിമാനങ്ങൾ റദ്ദാക്കുകയും 10,000 ത്തിലധികം സർവീസുകൾ വൈകുകയും ചെയ്തതായി ഫ്ലൈറ്റ് അവെയർ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ വ്യക്തത തേടി നിയമനിർമാ താക്കളും രംഗത്തെത്തി. അസാധാരണ സാഹചര്യങ്ങളും സുരക്ഷാ കാരണങ്ങളും പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് എഫ്എഎയുടെ അറിയിപ്പിൽ വ്യക്തമാക്കി.

സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മുള്ളിൻ അറിയിച്ചു. ഇതിന് പിന്നിൽ ആസൂത്രി തമായ ആക്രമണമുണ്ടായെന്നതിന് നിലവിൽ സൂചനകളൊന്നുമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് മറ്റൊരു 9/11 സംഭവമല്ല. ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുകയാണ്’ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമ ണത്തിനുശേഷം രാജ്യവ്യാപകമായി വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന രണ്ടാമത്തെ സംഭവമാണിത്. 2023ൽ എഫ്എഎയുടെ നോട്ടാം (NOTAM) സംവിധാനം തകരാറിലായതിനെത്തുടർന്ന് പൈലറ്റുമാർക്ക് യാത്രയ്ക്ക് മുമ്പ് ആവശ്യമായ വിവരങ്ങളും രേഖകളും ലഭിക്കാതിരുന്നതാണ് ഇതിന് മുമ്പുണ്ടായ സമാന സംഭവം. നിലവിലെ പ്രശ്നത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് മുള്ളിൻ അറിയിച്ചു. പ്രാഥമികമായി ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലെ തകരാറാണ് കാരണമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സൈബർ ആക്രമണ സാധ്യത തള്ളിക്കളയുന്നില്ലെന്നും അന്വേഷണം പൂർത്തിയായാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും മുള്ളിൻ വ്യക്തമാക്കി. എഫ്എഎ സാങ്കേതിക വിദഗ്ധർ പ്രശ്നം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. 18,000 അടിക്ക് മുകളിലുള്ള വിമാനങ്ങളുടെ ഗതാഗത നിയന്ത്രണം നിർവഹിക്കുന്നത് യുഎസിലെ 22 എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളാണ്. സംഭവത്തിൽ കാനഡയിലെ വ്യോമഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അവിടത്തെ സിവിൽ എയർ നാവിഗേഷൻ സേവനദാതാക്കളായ നാവ് കാനഡ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ വിമാനങ്ങൾക്ക് നിശ്ചയിച്ച യാത്രാപാതയിലൂടെ സുരക്ഷിതമായി മുന്നോട്ടുപോകാൻ പൈലറ്റുമാർക്ക് പരിശീലനവും മുൻകരുതൽ പദ്ധതികളുമുണ്ടെന്ന് എബിസി ന്യൂസിന്റെ വ്യോമയാന വിദഗ്ധൻ ജോൺ നാൻസ് വ്യക്തമാക്കി.

FAA issues rare nationwide ground stop; no indication of ‘nefarious attack’

Share Email
LATEST excelnclexrn
More Articles
Top