ഓര്‍മകളില്‍ ഈണങ്ങള്‍ നിറച്ച്; ജെ. വി. പീറ്റര്‍-സാങ്കി പീറ്റര്‍ സ്മരണാഞ്ജലി നവംബര്‍ എട്ടിന് ഡാലസില്‍

ഓര്‍മകളില്‍ ഈണങ്ങള്‍ നിറച്ച്; ജെ. വി. പീറ്റര്‍-സാങ്കി പീറ്റര്‍ സ്മരണാഞ്ജലി നവംബര്‍ എട്ടിന് ഡാലസില്‍

പി പി ചെറിയാന്‍

ഡാലസ്: തലമുറകള്‍ ഏറ്റുപാടിയ ആത്മീയ ഗാനങ്ങളിലൂടെ ക്രൈസ്തവ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഇവാ. ജെ. വി. പീറ്ററിന്റെയും മകന്‍ സാങ്കി പീറ്ററിന്റെയും ഓര്‍മകള്‍ക്ക് സംഗീതാര്‍ച്ചനയുമായി ക്രോസ്‌റിവര്‍ വോയ്‌സ് ഡാലസ്, നവംബര്‍ 8, ഞായറാഴ്ച റൗലറ്റിലെ ഫിലഡല്‍ഫിയ പെന്തക്കോസ്തല്‍ ചര്‍ച്ചിലാണ് സ്മരണാഞ്ജലി സംഗീത സായാഹ്നം നടക്കുന്നത്.

ഇരുവരുടെയും സംഗീത പൈതൃകത്തെ അടുത്തറിയാന്‍ അവസരമൊരുക്കുന്ന പരിപാടിയില്‍, അവരുടെ ഗാനങ്ങള്‍ക്കൊപ്പം അവയുടെ പിറവിക്ക് പിന്നിലെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കും. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഗാനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള സംഗീതവിരുന്നാണ് ഒരുക്കുന്നത്. ‘ഗോസ്പല്‍ ട്യൂണേഴ്സു’മായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും പരിപാടിയില്‍ പങ്കുചേരും.

എണ്ണി എണ്ണി സ്തുതിക്കുവാന്‍, നീയെന്‍ സ്വന്തം നീയെന്‍ പക്ഷം, നിനക്കായ് കരുതും അവന്‍, പിളര്‍ന്നതാം പാറയേ, മറുകരയില്‍ നാം കണ്ടിടും, സ്തുതിക്കും ഞാന്‍ എന്നും സ്തുതിക്കും ഞാന്‍ തുടങ്ങി അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവായ ജെ. വി. പീറ്റര്‍, മലയാള ക്രൈസ്തവ സംഗീതത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. അനേകം ഗായകരെയും വാദ്യകലാകാരന്മാരെയും വാര്‍ത്തെടുത്ത ‘ഗോസ്പല്‍ ട്യൂണേഴ്സ്’ എന്ന ക്രിസ്തീയ സംഗീത സംഘത്തിന്റെ സാരഥിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പരിചിതമായ ഗാനങ്ങളുടെ പുനരാവിഷ്‌കാരത്തിലൂടെ ഇരുവരുടെയും ജീവിതവും സംഗീതശുശ്രൂഷയും അനുസ്മരിക്കുന്ന വേദിയാകും ഈ സായാഹ്നം. ക്രിസ്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് ബാന്‍ഡായ ക്രോസ്‌റിവര്‍ വോയ്‌സ് ഡാലസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോണ്‍സ് പി. മാത്യൂസ്: 214-298-5415
മാത്യു കോശി: 972-415-6587

Filling Memories with Melodies: A Tribute to J. V. Peter and Sanki Peter to be Held in Dallas on November 8th

Share Email
Top