ഡാളസ്: ക്രിസ്തുരാജന്‍ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുന്നാള്‍ നവംബര്‍ 15 മുതല്‍ 23 വരെ നടത്തപ്പെടുന്നg. തിരുന്നാളിന് വികാരി. ഫാ. ബിന്‍സ് ചേത്തലില്‍ കൊടിയേറ്റി. തുടര്‍ന്നു വിശ്വാസ പരിശീലന വാര്‍ഷികവും നടത്തപ്പെട്ടു. തിരുനാളിനോട് അനുബന്ധിച്ച് ഓരോ ദിവസവും ഓരോ കൂടാരയോഗത്തിന് സമര്‍പ്പിക്കപ്പെട്ട ദിവസങ്ങളില്‍ വി.കുര്‍ബാനയും നൊവേനയും നടത്തപ്പെടും.

നവംബര്‍ 19 വ്യാഴം മലങ്കര ആരാധന ക്രമത്തിലുള്ള വി.കുര്‍ബാന അര്‍പ്പിക്കപ്പെടും. 20 വെള്ളിയാഴ്ച ദര്‍ശനസമൂഹാംഗങ്ങളുടെ നേതൃത്വത്തിലുള്ള വികുര്‍ബ്ബാനയും കൂടാരയോഗ കലാപരുപാടിയും ഫുഡ് ഫെസ്റ്റും നടത്തപ്പെടും. 21 ശനിയാഴ്ച യുവജനദിനമായി ആഘോഷിച്ച് ഇംഗ്ലീഷ് കുര്‍ബാനയും കൂടാരയോഗ കലാപരുപാടികളും ഫുഡ് ഫെസ്റ്റും നടത്തപ്പെടും.തിരുന്നാള്‍ ദിനമായ നവംബര്‍ 22 ഞായര്‍ വൈകുന്നേരം നാലിന് ആഘോഷമായ റാസ കുര്‍ബാനയും പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദവും നടത്തപ്പെടും.

തുടര്‍ന്ന് വീമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള വനിതാ ശിങ്കാരിമേളത്തിന്റെ അരങ്ങേറ്റവും സ്നേഹവിരുന്നും ഉണ്ടാകും. നവംബര്‍ 23 തിങ്കളാഴ്ച എല്ലാം മരിച്ചവിശ്വാസികളെയും സമര്‍പ്പിച്ച് പ്രത്യേകം പ്രാര്‍ത്ഥിക്കും.ഈ വര്‍ഷം 86 എങ്ങ് കപ്പിള്‍സ് തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്.സൈമണ്‍ ചാമക്കാല,അബീന മാടപറമ്പത്ത്എന്നിവര്‍ തിരുന്നാള്‍ കോര്‍ഡിനറ്റേഴ്സ് ആയി പ്രവര്‍ത്തിക്കുന്നു.കൈക്കാരന്‍മാരുടെയും വിവിധ മിനിസ്ട്രിയുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
വാര്‍ത്ത: ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )
Flag Hoisted for Parish Feast at Christ the King Church, Dallas, Amidst a Glow of Blessings
















