ഫൊക്കാന ന്യൂയോര്‍ക് മെട്രോ റീജിയന്‍ പ്രവര്‍ത്തന സജ്ജമായി, ഭാരവാഹികളെ തിരഞ്ഞെടുത്തു

ഫൊക്കാന ന്യൂയോര്‍ക് മെട്രോ റീജിയന്‍ പ്രവര്‍ത്തന സജ്ജമായി, ഭാരവാഹികളെ തിരഞ്ഞെടുത്തു

ജിജി റ്റോം. ഫൊക്കാന പി. ആര്‍. ഓ.

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ 2026-2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. റീജിയണല്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉഷ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

പുതിയ ഭാരവാഹികളായി ഡോണ്‍ തോമസ് (റീജിയണല്‍ സെക്രട്ടറി), തോമസ് സക്കറിയ (സുജിത്) (റീജിയണല്‍ ട്രഷറര്‍), ഡോ. അന്ന ജോര്‍ജ് (റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍), ലൈസി അലക്‌സ് (റീജിയണല്‍ ജോയിന്റ് സെക്രട്ടറി), ബാഹുലേയന്‍ രാഘവന്‍ (റീജിയണല്‍ ജോയിന്റ് ട്രഷറര്‍), ഷാജി എണ്ണചേരില്‍ (റീജിയണല്‍ പി.ആര്‍.ഒ.), ജോണി സക്കറിയ (റീജിയണല്‍ ഓഡിറ്റര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് കെആര്‍കെ, റോജിസ് ഫിലിപ്പ്, ചെറിയാന്‍ പാലത്ര, ജൂബി വെട്ടം, ജോബി ജോര്‍ജ്, ശോശാമ്മ ആന്‍ഡ്രൂസ്, ഡെയ്‌സി ജോസഫ്, ഗ്രേസ് അലക്‌സാണ്ടര്‍, മേരിക്കുട്ടി മൈക്കിള്‍, സൂസന്‍ തോമസ്, റോയ് കുര്യാക്കോസ്, ബെന്നി ഇട്ടീര എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരിക്കും.

കൂടാതെ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജിന്‍സ് ജോസഫ്, മേരി ഫിലിപ്പ്, ചെറിയാന്‍ പെരുമാള്‍, റെജി വര്‍ഗീസ് എന്നിവരും ബോര്‍ഡ് അംഗങ്ങളായ ബിജു ജോണ്‍ കൊട്ടാരക്കര, തോമസ് തോമസ് പാലത്ര എന്നിവരും റീജിയണല്‍ കമ്മിറ്റിയുടെ ഭാഗമായിരിക്കും.

ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുകയും മലയാളി സമൂഹത്തിലെ വിവിധ തലമുറകളെ ഒരുമിപ്പിക്കുകയും ചെയ്യുന്നതിനായിരിക്കും അടുത്ത രണ്ട് വര്‍ഷങ്ങളില്‍ മുന്‍ഗണന നല്‍കുകയെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ഉഷ ജോര്‍ജ് അറിയിച്ചു.

അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിതവും ജനപങ്കാളിത്തമുള്ളതുമാക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് റീജിയണല്‍ സെക്രട്ടറി ഡോണ്‍ തോമസ് അറിയിച്ചു.

സംഘടനയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനൊപ്പം സമൂഹത്തിന് പ്രയോജനപ്പെടുന്ന പുതിയ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്ന് റീജിയണല്‍ ട്രഷറര്‍ തോമസ് സക്കറിയ (സുജിത്) അറിയിച്ചു. .

ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുമെന്നും വനിതകളുടെ നേതൃത്വപാടവവും സാമൂഹിക പങ്കാളിത്തവും വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍ ഡോ. അന്ന ജോര്‍ജ് അറിയിച്ചു.

ഫൊക്കാനയുടെ ദേശീയ നേതൃത്വവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനൊപ്പം ന്യൂയോര്‍ക്ക് മെട്രോ മേഖലയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക പൈതൃകവും നിലനിര്‍ത്തുന്നതിനും പുതിയ തലമുറയെ സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും കമ്മിറ്റി മുന്‍ഗണന നല്‍കും.

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ദേശീയ ടീമിന്റെയും ഒപ്പം അടുത്ത രണ്ട് വര്‍ഷം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉഷ ജോര്‍ജ് പറഞ്ഞു

ഈ ദൗത്യത്തില്‍ എല്ലാ മലയാളി സംഘടനകളുടെയും പ്രവര്‍ത്തകരുടെയും അഭ്യുദയകാംക്ഷികളുടെയും പൂര്‍ണ പിന്തുണയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചു.

FOKANA New York Metro Region becomes operational; office bearers elected

Share Email
LATEST excelnclexrn
Top