ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20ന് ഫിലഡല്‍ഫിയയില്‍

ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20ന് ഫിലഡല്‍ഫിയയില്‍

ഫിന്നി രാജു, ഹൂസ്റ്റണ്‍

ഫിലഡല്‍ഫിയ: ഹെവന്‍ലി ബീറ്റ്‌സ് യുഎസ്എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘നിന്‍ സ്‌നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഫിലഡല്‍ഫിയയില്‍ നടക്കും. ഹെവന്‍ലി ബീറ്റ്‌സിന്റെ 15 വര്‍ഷത്തെ സംഗീതശുശ്രൂഷയുടെ ആഘോഷം കൂടിയായ പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്.

പ്രശസ്ത ക്രിസ്തീയ ഗായകന്‍ സാംസണ്‍ ചെങ്ങന്നൂരും സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നല്‍കും. മഞ്ജു, സിജി മാത്യൂസ്, ജിന്റു സിബിന്‍, ഡെന്നി, ലിന്‍സി എന്നിവരും ഗാനങ്ങള്‍ ആലപിക്കും. കീബോര്‍ഡില്‍ ജാക്ക് ബിജു, ഡ്രംസില്‍ ഷോണ്‍ ബിജു, ഗിറ്റാറില്‍ സുമിത് സാം, സിയോണ്‍ സുജോയ് എന്നിവര്‍ സംഗീതമൊരുക്കും.

ഫിലഡല്‍ഫിയ ടാബര്‍നാക്കിള്‍ ചര്‍ച്ച് ഓഫ് ഗോഡിലാണ് (10111 Verree Road & Red Lion Road, Philadelphia, PA 19116) സംഗീതസന്ധ്യ നടക്കുന്നത്. ക്രിസ്തീയ ഭക്തിഗാനങ്ങളും ആരാധനാഗീതങ്ങളും കോര്‍ത്തിണക്കുന്ന പരിപാടി സംഗീതാസ്വാദകര്‍ക്ക് വേറിട്ട ആത്മീയാനുഭവം സമ്മാനിക്കുമെന്ന് സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗ്ലോബല്‍ ട്രാവല്‍ എക്‌സ്‌പേര്‍ട്‌സ് (റെജി ഫിലിപ്പ്, ഫിലഡല്‍ഫിയ), സിന്‍ഡാക് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് (വര്‍ഗീസ് തോമസ് റോബിന്‍, ഫിലഡല്‍ഫിയ), കീസ്റ്റോണ്‍ ടാക്‌സ് സര്‍വീസസ് Inc. (ജോസഫ് ഉമ്മന്‍, റോയ് മെപ്രല്‍ CPA, ഫിലഡല്‍ഫിയ), എം.ജെ. പ്രിന്റിങ് (മാത്യു സാമുവല്‍-ബെന്നി, ഫിലഡല്‍ഫിയ), ഷിജിമോന്‍ റിയല്‍ എസ്റ്റേറ്റ് (ഹൂസ്റ്റണ്‍) എന്നിവര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍മാരാണ്.

സര്‍ട്ടിഫൈഡ് അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സ് Inc. (ജോസഫ് ചാമക്കാല CPA, ഷിക്കാഗോ), ലവ് ആന്‍ഡ് ഗ്ലോറി ഹോം കെയര്‍ (നൈനാന്‍ മാത്യു, മാത്യു സാമുവല്‍, ഫിലഡല്‍ഫിയ), അഗാപെ മ്യൂസിക് (ഡോ. ഷാജി കെ. ഡാനിയേല്‍, ഡാലസ്), പ്രോഹെല്‍ത്ത് അസോസിയേറ്റ് (PHA) പ്രൈമറി കെയര്‍, വാക്ക്-ഇന്‍ ആന്‍ഡ് കോസ്‌മെറ്റിക് ക്ലിനിക് (ഡോ. അനിത ജോര്‍ജ്, ഫിലഡല്‍ഫിയ) എന്നിവരും സ്‌പോണ്‍സര്‍മാരാണ്.

ഡാലസിലെ ലോസണ്‍ ട്രാവല്‍ (ലോസണ്‍ ബിജു), അഡ്മിറല്‍ ട്രാവല്‍ ബ്യൂറോ LLC (ബാബു വടക്കേടത്ത്), ന്യൂയോര്‍ക്കിലെ ഫെയ്ത്ത് ഹോളിഡേ (ജേക്കബ് തോമസ്-ഷാജി), ഫിലഡല്‍ഫിയയിലെ ബ്രദേഴ്‌സ് ഓട്ടോ കെയര്‍ (തോമസ് ഏലിയാസ്‌ബെന്നി) എന്നിവരും പരിപാടിയുമായി സഹകരിക്കുന്നു.

പ്രവേശനം സൗജന്യമായ സംഗീതസന്ധ്യയിലേക്ക് ഫിലഡല്‍ഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും സംഘാടകര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. മാത്യു ഫിലിപ്പ് (267-475-2222), മാത്യു സാമുവല്‍ (215-850-7348), സൂസന്‍ സാംസണ്‍ (267-469-1892), ഷിബു വി. കൊച്ചുമാടം (215-758-6629), ജോമോന്‍ ജോണ്‍ (215-876-7968).

Heavenly Beats USA’s ‘Nin Sneham’ Christian Music Evening to be held in Philadelphia on November 20th

Share Email
LATEST excelnclexrn
Top