പ്രസാദ് തീയാടിക്കല്‍
ഒഹായോ: അമേരിക്കയിലെ ഒഹായോയില്‍ ഉപരിപഠനത്തിനെത്തിയ തെലങ്കാന സ്വദേശിയായ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയില്‍ മല്ലിയാല്‍ മണ്ഡലത്തിലെ രാമന്നപേട്ട് സ്വദേശിയായ ഋഷി റെഡ്ഡി (22) യെയാണ് 2026 നവംബര്‍ 7-ന് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബി.ടെക് പഠനം പൂര്‍ത്തിയാക്കിയ ഋഷി, ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഒഹായോയിലെത്തിയത്. സുഹൃത്തുക്കളാണ് മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒഹായോയിലെ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. മരണത്തിന്റെ സാഹചര്യങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നരസിംഹ റെഡ്ഡിയും ഹേമയുമാണ് മാതാപിതാക്കള്‍. ഇവരും അമേരിക്കയില്‍ താമസിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Indian student found dead in hostel room in Ohio
















