ചാര യുവതിയുമായി ബന്ധമെന്ന ആരോപണത്തിനു പിന്നാലെ ജെന്‍സന്‍ ഹുവാംഗിനു 30 മിനിറ്റിനിടെ 7.4 ബില്യണ്‍ ഡോളറിന്റെ നഷ്ടം; ഫോര്‍ബ്‌സ് സമ്പന്നരുടെ പട്ടികയിലും ഹുവാംഗ് പിന്നിലേക്കു പോയി

ചാര യുവതിയുമായി ബന്ധമെന്ന  ആരോപണത്തിനു പിന്നാലെ ജെന്‍സന്‍ ഹുവാംഗിനു 30 മിനിറ്റിനിടെ 7.4 ബില്യണ്‍ ഡോളറിന്റെ നഷ്ടം; ഫോര്‍ബ്‌സ് സമ്പന്നരുടെ പട്ടികയിലും ഹുവാംഗ്  പിന്നിലേക്കു പോയി

വാഷിംഗ്ടൺ: എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങിന് തിങ്കളാഴ്ച വെറും 30 മിനിറ്റിനിടെ നഷ്ടമായത് 7.4 ബില്യണ്‍ ഡോളര്‍. ചൈനീസ് സര്‍ക്കാര്‍ ഏജന്റാണെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് ഹുവാങിന്റെ ആസ്തിയെയും ബാധിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ രണ്ട് സ്ഥാനങ്ങള്‍ താഴേക്ക് പതിച്ചു.ഏകദേശം 154 ബില്യണ്‍ ഡോളറാണ് ഹുവാങിന്റെ നിലവിലെ ആസ്തി. ഫോര്‍ബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ എട്ടാം സ്ഥാനത്തായിരുന്ന അദ്ദേഹം പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബെര്‍ക്ഷെയര്‍ ഹാത്ത്വേയുടെ വാറന്‍ ബഫറ്റും ഒറാക്കിളിന്റെ ലാറി എലിസണുമാണ് പട്ടികയില്‍ ഹുവാങിന് മുന്നിലുള്ളത്.അതേസമയം, തിങ്കളാഴ്ച എന്‍വിഡിയയുടെ ഓഹരികളിലും 4.3 ശതമാനത്തിന്റെ ഇടിവുണ്ടായി. ചൈനീസ് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു എക്‌സിക്യൂട്ടീവുമായുള്ള പ്രണയബന്ധത്തെത്തുടര്‍ന്ന് ഹുവാങ് ചാരപ്രവര്‍ത്തനത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന റിപ്പോര്‍ട്ടുകളിലാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടായത്.ചൈനീസ് ഏജന്റാണെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുമായുള്ള ഹുവാങിന്റെ ബന്ധത്തെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

എന്നാല്‍, നിര്‍മിതബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഹുവാങ് ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.ആഗോള സാങ്കേതികവിദ്യാ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളാണ് ജെന്‍സന്‍ ഹുവാങ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹം, എന്‍വിഡിയയുടെ ചിപ്പുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വില്‍ക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ആഗോള എഐ രംഗത്ത് എന്‍വിഡിയയുടെ നിര്‍ണായക സ്ഥാനവും ചൈനയുമായുള്ള വ്യാപാരബന്ധങ്ങളും ഹുവാങിനെ സംബന്ധിച്ച വിവാദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

Jensen Huang loses $7.4 billion in 30 minutes following allegations

Share Email
LATEST excelnclexrn
More Articles
Top