ജോണ്‍ പി സാമുവല്‍ ചിക്കാഗോയില്‍ നിര്യാതനായി

ജോണ്‍ പി സാമുവല്‍ ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: കോയമ്പത്തൂര്‍ കാരമട ബ്രദറന്‍ അസംബ്ലി എല്‍ഡറും പന്തളം പുതുപ്പറമ്പില്‍ കുടുംബാംഗവുമായ ജോണ്‍ പി സാമുവേല്‍ (79) ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ചിക്കാഗോ ഓഹയര്‍ എയര്‍പോര്‍ട്ടില്‍ വച്ച് നിര്യാതനായി. പരേതയായ തങ്കമ്മ സാമുവേല്‍ ആണ് ഭാര്യ.

ജെയ്‌സി (ചിക്കാഗോ), ബ്ലെസി (ന്യൂജേഴ്സി) എന്നിവര്‍ മക്കളും ജിജോ പണിക്കര്‍, ബെന്‍ലി എബെനെസര്‍ എന്നിവര്‍ മരുമക്കളും ആണ്. ജെഫ്രിന്‍, ജെസ്ലിന്‍, ജെസ്മി, ജോണി എന്നിവര്‍ കൊച്ചുമക്കളാണ്. തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥന്‍ ആയിരുന്നു പരേതന്‍. ശവസംസ്‌കാര ശുശ്രൂഷകള്‍ ന്യൂജേഴ്‌സിയിലുള്ള എല്‍മ് വുഡ് പാര്‍ക്ക് ബൈബിള്‍ ചാപ്പല്‍ അസംബ്ലിയില്‍ (Elmwood Park Bible chappal Assembly ) നവംബര്‍ 14 ശനിയാഴ്ച നടക്കും.

വാര്‍ത്ത കുര്യന്‍ ഫിലിപ്പ്

John P. Samuel passed away in Chicago.

Share Email
Top