കേരള അസോസിയേഷൻ ഓഫ് ഡാളസ് സുവർണ്ണ ജൂബിലി നിറവിൽ ,കേരളത്തിൽ 50 വീൽചെയറുകൾ വിതരണം ചെയ്യും

കേരള അസോസിയേഷൻ ഓഫ് ഡാളസ് സുവർണ്ണ ജൂബിലി നിറവിൽ ,കേരളത്തിൽ 50 വീൽചെയറുകൾ വിതരണം ചെയ്യും

ഡാളസ്: അരനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യം ആഘോഷിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ നിർധനരായ രോഗികൾക്ക് 50 വീൽചെയറുകൾ വിതരണം ചെയ്യുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ജൂബിലി പദ്ധതികളുടെ ഭാഗമായാണ് ഈ ഉദ്യമമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഷിജു അബ്രഹാം അറിയിച്ചു.

കേരളത്തിലെ ഏറ്റവും അർഹരായ നിർധന രോഗികൾക്ക് കൈത്താങ്ങാകുന്ന ഈ ചാരിറ്റി പദ്ധതിയിലേക്ക് സന്മനസ്സുള്ളവരുടെ ഉദാരമായ സഹായസഹകരണങ്ങൾ അസോസിയേഷൻ അഭ്യർത്ഥിച്ചു. ഒരു വീൽചെയറിന് ഏകദേശം $100 മുതൽ $200 വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

താങ്ക്സ്ഗിവിംഗ് വേളയിൽ അർഹരായവർക്ക് സ്നേഹവും പ്രതീക്ഷയും പകർന്നുനൽകുന്ന ഈ സംരംഭത്തിൽ ചെറുതോ വലുതോ ആയ സംഭാവനകളിലൂടെ എല്ലാവരും പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. KAD Zelle: (972) 271-2222 വഴിയോ തപാൽ മാർഗ്ഗമോ സംഭാവനകൾ നൽകാവുന്നതാണ്.

അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികളാണ് ഡാളസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം വിവിധ കലാ-കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. അരനൂറ്റാണ്ട് പിന്നിടുന്ന സംഘടനയുടെ പ്രവർത്തനമികവിന്റെ സ്മരണ പുതുക്കുന്നതിനൊപ്പം സമൂഹത്തിന് എന്നും പ്രയോജനപ്പെടുന്ന മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കുകയാണ് ജൂബിലി ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top