നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിനെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥിനെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത വെസ്റ്റേണ്‍ സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഡയോണ്ടെ ആഡംസ് എന്നയാളാണ് സംഭവത്തില്‍ അറസ്റ്റിലായത്. സര്‍വകലാശാലയുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

വൈകിട്ട് അഞ്ചുമണിയോടെ എല്‍ഡര്‍ ഹാള്‍ എന്ന ഹോസ്റ്റലിലേക്ക് പ്രവേശിച്ച ഒരു വിദ്യാര്‍ഥിയുടെ പിന്നാലെ തുറന്നുകിടന്ന വാതിലിലൂടെ പ്രതി അകത്തുകയറുക യായിരുന്നു.ഹോസ്റ്റലിലെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് ഇയാള്‍ പ്രവേശിച്ചതെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. മറ്റൊരു വിദ്യാര്‍ഥിനിയുടെ പിന്നാലെ അവരുടെ മുറിയിലെത്തിയ പ്രതി കഴുത്തില്‍ പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹോസ്റ്റലിലെ ഇടനാഴിയിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ ഓടിയെത്തിയാണ് അക്രമിയില്‍ നിന്നും വിദ്യാര്‍ഥിനിയെ രക്ഷിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തി. ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍നിന്ന് വിട്ടയച്ചതായി സര്‍വകലാശാല അറിയിച്ചു.

വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ച പ്രതിയെ പിന്നീട് പോലീസിനു കൈമാറി. താമസസ്ഥലത്ത് അതിക്രമിച്ചുകയറല്‍, ഭവനാക്രമണം, ഗുരുതരമായ ശാരീരികാക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ആഡംസിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരാന്‍ ഉത്തരവിട്ടു. ഡിസംബര്‍ 11ന് വീണ്ടും കോടതിയില്‍ ഹാജരാകണം.

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ക്യാമ്പസിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സര്‍വകലാശാല അറിയിച്ചു.


Man arrested for trespassing into a women’s hostel at Northwestern University and assaulting a female student

Share Email
LATEST excelnclexrn
Top