വൈറ്റ് ഹൗസിൽനിന്ന് വെറും ഒരു മൈൽ അകലെ മാത്രം, വാഷിം​ഗ്ടണിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്, അക്രമിക്കായി തെരച്ചിൽ

വൈറ്റ് ഹൗസിൽനിന്ന് വെറും ഒരു മൈൽ അകലെ മാത്രം, വാഷിം​ഗ്ടണിൽ വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്, അക്രമിക്കായി തെരച്ചിൽ

വാഷിം​ഗ്ടൺ: യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ ലോഗൻ സർക്കിൾ മേഖലയിൽ വ്യാഴാഴ്ച രാവിലെയുണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് വെടിയേറ്റു. വൈറ്റ് ഹൗസിൽനിന്ന് ഏകദേശം ഒരു മൈൽ വടക്കുമാറി 15-ാം സ്ട്രീറ്റിലും പി സ്ട്രീറ്റിലും ആണ് സംഭവം. പരിക്കേറ്റവരുടെ കൃത്യമായ എണ്ണമോ ആരോഗ്യനിലയോ സംബന്ധിച്ച് മെട്രോപൊളിറ്റൻ പൊലീസ് വകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കുറഞ്ഞത് നാലോ അഞ്ചോ പേർക്ക് വെടിയേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.

അമേരിക്കൻ സമയം രാവിലെ 8.23ഓടെയാണ് വെടിവെപ്പ് സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. മേഖലയിലെ വിഡ ഫിറ്റ്നസ് ജിമ്മിന് അകത്തും പുറത്തുമായാണ് വെടിവെപ്പുണ്ടായതെന്ന് സിറ്റി കൗൺസിൽ അംഗം ബ്രൂക്ക് പിന്റോ അറിയിച്ചു. ജനവാസ മേഖലകൾക്കും പള്ളിക്കും ഹോൾ ഫുഡ്സ് സൂപ്പർമാർക്കറ്റിനും സമീപമുള്ള തിരക്കേറിയ പ്രദേശമാണിത്. വെടിയൊച്ച കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി ജിമ്മിൽനിന്ന് പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിനുശേഷം രക്ഷപ്പെട്ട അക്രമിക്കായി പൊലീസും ഫെഡറൽ ഏജൻസികളും വ്യാപക തെരച്ചിൽ ആരംഭിച്ചു. പ്രദേശത്തെ നിരവധി റോഡുകൾ അടച്ചു. സമീപവാസികൾ വീടുകൾക്കുള്ളിൽത്തന്നെ തുടരണമെന്ന് പൊലീസ് നിർദേശം നൽകി. ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എടിഎഫ്) ഉദ്യോഗസ്ഥരും അടിയന്തര പ്രതികരണ സേനയും സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Share Email
LATEST excelnclexrn
Top