‘നാം സൗഖ്യമുള്ളവരാണെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് സൗഖ്യം പ്രദാനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.’ ഡോ.മാത്യു തര്യന്‍

‘നാം സൗഖ്യമുള്ളവരാണെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് സൗഖ്യം പ്രദാനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.’ ഡോ.മാത്യു തര്യന്‍

ഹ്യൂസ്റ്റണ്‍: യൂണിയന്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ (യുസിഎഫ്) ഈ വര്‍ഷത്തെ 42 ആമത് യോഗം മത്തായി കെ മത്തായിയുടെ അധ്യക്ഷതയില്‍ . ജോണ്‍ കുരുവിള- അമ്മിണി കുരുവിള യുടെ വസതിയില്‍ കൂടി. ജോണ്‍ എബ്രഹാം പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഗാനങ്ങള്‍ക്ക് ശേഷം എന്‍ എം മാത്യു മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മോളി മത്തായി പ്രാര്‍ത്ഥിച്ചു.തുടര്‍ന്ന് മിഷന്‍സ് ഇന്ത്യ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ഡോ. മാത്യു തര്യന്‍ വചന സന്ദേശം നല്‍കി.


നാം സൗഖ്യം ഉള്ളവരാണെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്ക് സൗഖ്യം പ്രദാനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. വിക്കനും, ചെകിടനുമായ മനുഷ്യന് സൗഖ്യം പ്രാപിച്ച് അത് കണ്ടു നിന്നവര്‍ പോലും കര്‍ത്താവിന്റെ സാക്ഷിയായി തീരുവാന്‍ ഇടയായി. ആത്മീയവും, ശാരീരികവും, ഭൗതീകവും ആയതാണ് യഥാര്‍ത്ഥ സൗഖ്യദായക ശുശ്രൂഷ.മര്‍ക്കോസ് 7ന്റെ 31 മുതല്‍ 37 വരെയുള്ള വാക്യങ്ങള്‍ അടിസ്ഥാനമാക്കി ഡോ. തരിയന്‍ ചൂണ്ടിക്കാട്ടി.നിരവധി പേരുടെ സാക്ഷ്യങ്ങള്‍ക്കും, ബാബു കൊച്ചുമ്മന്റെ സമാപന പ്രാര്‍ത്ഥനയ്ക്കും ശേഷം മത്തായി കെ മത്തായി ആശിര്‍വാദവും നടത്തി.


ഡോ.സൂസന്‍ തരിയനും യോഗത്തില്‍ സംബന്ധിച്ചു.സെന്റ്. തോമസ് സിഎസ്‌ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ വികാരി റവ. ദീപു എബി ജോണിന്റെ പത്‌നി എലിസബത്തിന്റെ മാതാപിതാക്കളാണ് ഡോ. മാത്യു തരിയനും, ഡോ. സൂസന്‍ തരിയനും.
യു സി എഫ് ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.മാത്തുക്കുട്ടി സ്വാഗതവും, പി ഐ വര്‍ഗീസ് നന്ദിയും അറിയിച്ചു.

വാര്‍ത്ത: സജി പുല്ലാട്

"Only if we are well ourselves can we bring well-being to others." — Dr. Mathew Tharyan
Share Email
LATEST excelnclexrn
More Articles
Top