സജി പുല്ലാട്
ഹ്യൂസ്റ്റണ്‍: ‘അമ്പലത്തിങ്കല്‍ മ്യൂസിക്’ ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ‘പുതുജീവന്‍’ എന്ന ക്രിസ്തീയ ഭക്തിഗാനം മലങ്കര കത്തോലിക്ക സുറിയാനി സഭ മാവേലിക്കര രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്യോസ് ഹൂസ്റ്റണില്‍ നടന്ന ലളിതമായ ചടങ്ങില്‍ റിലീസ് ചെയ്തു.റവ. ഫാ. ബിന്നി ഫിലിപ്പ് ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു.
സജി പുല്ലാട് രചനയും സംഗീതവും നിര്‍വഹിച്ച് രാജന് അങ്ങാടിയില്‍ & അമ്മണിക്കുട്ടി രാജനും ചേര്‍ന്നാണ് ഗാനത്തിന്റെ നിര്‍മ്മാണം.സജി പുല്ലാടിനൊപ്പം മകള്‍ ഡോ. ലിന്‍സ ആന്‍ സജിയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.വ്യക്തിജീവിതത്തില്‍ ഉണ്ടായ അനുഭവസാക്ഷ്യത്തില്‍ നിന്നുമാണ് ‘പുതുജീവന്‍’ എന്ന ഗാനം രൂപംകൊണ്ടത്.

കണ്ണുനീരില്‍ മുങ്ങിത്താഴുന്ന ജീവിത സാഹചര്യങ്ങളില്‍ കര്‍ത്താവിന്റെ കരുണയും കൃപയും ആശ്വാസമായി മാറുന്നതും, തളര്‍ന്നുപോകുന്ന നിമിഷങ്ങളില്‍ ദൈവം കൈപിടിച്ചുയര്‍ത്തുന്നതും ഗാനത്തിന്റെ വരികളിലൂടെ ഹൃദയസ്പര്‍ശിയായി ആവിഷ്കരിക്കുന്നു.കര്‍ത്താവിന്റെ സാന്നിധ്യം ആത്മാവിനെ നിറയ്ക്കുന്ന അനുഭവവും ദൈവിക വിടുതലിലൂടെ ലഭിക്കുന്ന പുതുജീവന്റെ പ്രത്യാശയുമാണ് ഈ ഗാനത്തിന്റെ മുഖ്യപ്രമേയം.പശ്ചാത്തല സംഗീതം, വീഡിയോ എഡിറ്റിംഗ് & മിക്സിങ് ജോയല്‍ ജോകുട്ടന് മിക്സ് വേവ്സ് ഡിജിറ്റല്‍ സ്റ്റുഡിയോ കുമ്പനാട്.
ഓഡിയോ ജി റ്റി വി ഗ്ലോബല്‍, വീഡിയോ രാജ് ഡിജിറ്റല്‍ മീഡിയയും നിര്‍വഹിച്ചിരിക്കുന്നു.
സാങ്കേതിക സഹായം ജെഫ് ജിതിന്.
വ്യക്തിപരമായ വിശ്വാസാനുഭവത്തെ ആത്മീയ സംഗീതത്തിലൂടെ പങ്കുവെക്കുന്ന ‘പുതുജീവന്‍’ ശ്രോതാക്കള്‍ക്ക് ആശ്വാസവും പ്രത്യാശയും വിശ്വാസ ദൃഢതയും പകരുന്ന ഒരു ഭക്തിഗാനമായി ശ്രദ്ധേയമാകുന്നു.
അമേരിക്കയിലും കേരളത്തിലുമായാണ് ഗാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
‘The Lord is my Shepherd’, ‘കനിവിന് കരങ്ങള്‍’ എന്ന തന്റെ പുതിയ ക്രിസ്തീയ സംഗീത ആല്‍ബങ്ങളില്‍ പാടി അഭിനയിക്കുവാനോ നിര്‍മ്മാണത്തില്‍ പങ്കുചേരുവാനോ താല്പര്യമുള്ളവര്ക്ക് ബന്ധപ്പെടാവുന്നതാണ്. Ph. 832 633 3230.
താഴെക്കൊടുത്തിരിക്കുന്ന യൂട്യൂബ് ലിങ്കിലൂടെ ഈ ഗാനം ശ്രവിക്കുന്ന ഏവര്‍ക്കും അനുഗ്രഹകരമായി തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു .
The Christian devotional song ‘Puthujeevan’ was released in Houston.



















