ഡാളസ് ക്രിസ്‌തുരാജൻ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ ക്രിസ്‌തുരാജൻ്റെ തിരുന്നാൾ നവംബർ 15 മുതൽ 23 വരെ നടത്തപ്പെടും.നവംബർ 15 ഞായറാഴ്ച വിശ്വാസപരിശീലന വാർഷികവും തിരുന്നാൾ കൊടിയേറ്റും നടത്തപ്പെടും.തുടർന്ന് ഓരോ ദിവസവും ഓരോ കൂടാരയോഗത്തിന് സമർപ്പിക്കപ്പെട്ട ദിവസങ്ങളിൽ വി.കുർബാനയും നൊവേനയും നടത്തപ്പെടും.നവംബർ 19 വ്യാഴം മലങ്കര ആരാധന ക്രമത്തിലുള്ള വി.കുർബാന അർപ്പിക്കപ്പെടും.നവംബർ 20 വെള്ളിയാഴ്ച ദർശനസമൂഹാംഗങ്ങളുടെ നേതൃത്വത്തിലുള്ള വികുർബ്ബാനയും കൂടാരയോഗ കലാപരുപാടിയും ഫുഡ് ഫെസ്റ്റും നടത്തപ്പെടും.നവംബർ 21 ശനിയാഴ്ച യുവജനദിനമായി ആഘോഷിച്ച് ഇംഗ്ലീഷ് കുർബ്ബാനയും കൂടാരയോഗ കലാപരുപാടികളും ഫുഡ് ഫെസ്റ്റും നടത്തപ്പെടും.

തിരുന്നാൾ ദിനമായ നവംബർ 22 ഞായർ വൈകുന്നേരം 4 മണിക്ക് ആഘോഷമായ റാസ കുർബാനയും പ്രദക്ഷിണവും പരി.കുർബാനയുടെ ആശീർവ്വാദവും നടത്തപ്പെടും.തുടർന്ന് വീമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള വനിതാ ശിങ്കാരിമേളത്തിൻ്റെ അരങ്ങേറ്റവും സ്‌നേഹവിരുന്നും ഉണ്ടാകും.നവംബർ 23 തിങ്കളാഴ്ച എല്ലാം മരിച്ചവിശ്വാസികളെയും സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിക്കും.ഈ വർഷം 86 എങ്ങ് കപ്പിൾസ് തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്.സൈമൺ ചാമക്കാല,അബീന മാടപറമ്പത്ത്എന്നിവർ തിരുന്നാൾ കോർഡിനറ്റേഴ്‌സ് ആയി പ്രവർത്തിക്കുന്നു.കൈക്കാരൻമാരുടെയും വിവിധ മിനിസ്ട്രിയുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
















