വ്യോമഗതാഗത നിയന്ത്രണ സംവിധാനം നവീകരിക്കാന്‍ വേഗത്തില്‍ നടപടി ആവശ്യപ്പെട്ട് ട്രംപ്

വ്യോമഗതാഗത നിയന്ത്രണ സംവിധാനം നവീകരിക്കാന്‍ വേഗത്തില്‍ നടപടി ആവശ്യപ്പെട്ട് ട്രംപ്

വാഷിംഗടണ്‍ : വ്യോമഗതാഗത നിയന്ത്രണ സംവിധാനം, വിമാനത്താവളങ്ങളിലെ കണ്‍ട്രോള്‍ ടവറുകള്‍, ടെര്‍മിനലുകള്‍ തുടങ്ങി നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുന്നതിനുള്ള നിയമനിര്‍മാണം എത്രയും വേഗം പാസാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ വ്യോമഗതഗതം സ്തംഭിച്ചതിനു പിന്നാലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ എറിക് ഷ്മിറ്റുമായിഫോണില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. സെനറ്റിലെ കൊമേഴ്സ്, സയന്‍സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്മിറ്റിയില്‍ അംഗമായ ഷ്മിറ്റ് കഴിഞ്ഞ സെപ്റ്റംബറിലാണ് ‘മോഡേണ്‍ സ്‌കൈസ് ആക്ട്’ അവതരിപ്പിച്ചത്. രാജ്യത്തെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി 30 ബില്യണ്‍ ഡോളറിന്റെ അധിക ഫെഡറല്‍ ധനസഹായം അനുവദിക്കുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഫണ്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിനായി ബില്‍ ബജറ്റ് അനുരഞ്ജന നടപടിയുടെ ഭാഗമാക്കണമെന്നാണ് ഷ്മിറ്റിന്റെ ആവശ്യം.

വ്യോമഗതാഗതം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം പുറപ്പെടുവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, 30 ബില്യണ്‍ ഡോളറിന്റെ അധിക ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഇന്ന് രാവിലെ കോണ്‍ഗ്രസിന് കത്തയച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് ഡയറക്ടര്‍ റസ് വോട്ടും ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫിയും ഒപ്പിട്ട കത്ത് സെനറ്റ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിയിലെ നേതൃത്വത്തിനാണ് അയച്ചത്.

Trump calls for swift action to modernize air traffic control system
Share Email
Top