പാർട്ടി തോറ്റത് താൻ സ്ഥാനാർത്ഥി അല്ലാത്തതിനാൽ, ഡെമോക്രാറ്റിക് വിജയത്തിന് ആശംസകൾ അറിയിച്ച് ട്രംപ്; ഇറാൻ നിലപാടിൽ വിട്ടുവീഴ്ചയില്ല

പാർട്ടി തോറ്റത് താൻ സ്ഥാനാർത്ഥി അല്ലാത്തതിനാൽ, ഡെമോക്രാറ്റിക് വിജയത്തിന് ആശംസകൾ അറിയിച്ച് ട്രംപ്; ഇറാൻ നിലപാടിൽ വിട്ടുവീഴ്ചയില്ല

വാഷിം​ഗ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടിയ ചരിത്രപരമായ വിജയങ്ങൾക്ക് പിന്നാലെ ആശംസകളുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സി.ബി.എസ് ന്യൂസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ഡെമോക്രാറ്റിക് പാർട്ടിയെ അഭിനന്ദിക്കുന്നതായും രാജ്യത്തിന്റെ പുരോഗതിക്കായി പ്രതിപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കിയത്. എങ്കിലും ഡെമോക്രാറ്റുകളുമായി സഹകരിച്ചു പോകാൻ തനിക്ക് സമ്പൂർണ്ണ ‘വീറ്റോ അധികാരം’ ഉണ്ടെന്നും, അവർ ഭരണകൂടത്തോട് സഹകരിച്ചില്ലെങ്കിൽ കോൺഗ്രസ് പാസാക്കുന്ന നിയമനിർമ്മാണങ്ങളെല്ലാം വീറ്റോ ചെയ്ത് തടയുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയല്ലാതിരുന്നതാണ് റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടിക്ക് പ്രധാന കാരണം. താൻ മത്സരരംഗത്തുണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നേടുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ജനങ്ങൾ വിചാരിച്ചതുപോലെ വോട്ടുചെയ്യാൻ ഇറങ്ങിയില്ലെന്നും, ഇത് മുൻപും പല ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, മാസങ്ങളായി തുടരുന്ന യു.എസ്-ഇറാൻ സൈനിക സംഘർഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, “ഞാൻ എപ്പോൾ പറയുന്നുവോ അപ്പോൾ മാത്രമേ ഇറാൻ യുദ്ധം അവസാനിക്കൂ” എന്നായിരുന്നു ട്രംപിന്റെ മറുപടി. സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിന്റെ അന്തിമ തീരുമാനം തന്റെ അധികാരപരിധിയിലാണെന്ന് വ്യക്തമാക്കിയ ട്രംപിന്റെ പ്രസ്താവന ആഗോളതലത്തിൽ വൻ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top