വോട്ടെടുപ്പ് ദിനവും ട്രംപിന്‍റെ കടുത്ത ആക്രമണം, ‘അബ്‍ദുൾ എൽ സെയ്ദിദിന് കറുത്തവർഗ്ഗക്കാരോടും വെളുത്തവർഗ്ഗക്കാരോടും ഒരേപോലെ വെറുപ്പ്’

വോട്ടെടുപ്പ് ദിനവും ട്രംപിന്‍റെ കടുത്ത ആക്രമണം, ‘അബ്‍ദുൾ എൽ സെയ്ദിദിന് കറുത്തവർഗ്ഗക്കാരോടും വെളുത്തവർഗ്ഗക്കാരോടും ഒരേപോലെ വെറുപ്പ്’

വാഷിംഗ്ടൺ: യുഎസിൽ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തുകൾ തുറക്കുന്നതിന് തൊട്ടുമുമ്പ് ഡെമോക്രാറ്റിക് മിഷിഗൺ സെനറ്റ് സ്ഥാനാർത്ഥി അബ്‍ദുൾ എൽ സെയ്ദിനെതിരെ കടുത്ത വിമർശനവുമായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എൽ സെയ്ദിന് ജൂതന്മാരോടും കറുത്തവർഗ്ഗക്കാരോടും വെളുത്തവർഗ്ഗക്കാരോടും ഒരേപോലെ വെറുപ്പാണെന്നാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.

എൽ-സെയ്ദിന് ജൂതന്മാരെയും കറുത്തവർഗ്ഗക്കാരെയും വെറുപ്പാണ്. വിഷമിക്കേണ്ട, അദ്ദേഹത്തിന് വെളുത്തവർഗ്ഗക്കാരോടും അതേ വെറുപ്പാണ് എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. എൽ-സെയ്ദിന് വോട്ട് ചെയ്യുന്നത് “വിഡ്ഢികൾ മാത്രമായിരിക്കുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

സെനറ്റിന്റെ നിയന്ത്രണം പിടിക്കാൻ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും ഒരുപോലെ നിർണായകമായ മിഷിഗൺ സെനറ്റ് സീറ്റിലെ പോരാട്ടം അതീവ വാശിയേറിയതാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്‌സിനെതിരെ സ്വന്തം പാർട്ടിയിലെ ഹേലി സ്റ്റീവൻസ് പരസ്യമായി രംഗത്തെത്തിയത് തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇത് എൽ-സെയ്ദിന് അനുകൂലമായ തരംഗം സൃഷ്ടിച്ചതായാണ് ഡെബി ഡിംഗൽ തുടങ്ങിയ മറ്റ് ഡെമോക്രാറ്റിക് നേതാക്കൾ വിലയിരുത്തുന്നത്. മിഷിഗണിലെ ഈ ഹൈ-വോൾട്ടേജ് പോരാട്ടം ആര് ജയിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

Share Email
LATEST excelnclexrn
Top