മിഡ്‌ടേം തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്; ഫലങ്ങൾ സത്യസന്ധമല്ലെന്ന് സോഷ്യൽ മീഡിയ കുറിപ്പ്

മിഡ്‌ടേം തെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്; ഫലങ്ങൾ സത്യസന്ധമല്ലെന്ന് സോഷ്യൽ മീഡിയ കുറിപ്പ്

വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട 2026-ലെ മിഡ്‌ടേം തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. തെരഞ്ഞെടുപ്പ് നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ട്രംപ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് പുതിയ ആരോപണവുമായി എത്തിയിരിക്കുന്നത്.
“ഈ തിരഞ്ഞെടുപ്പ് സത്യസന്ധമാണെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? അഭിപ്രായ സർവേകൾ എങ്ങനെയാണ് ഇത്രയധികം തെറ്റിയത്?” എന്ന് ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ തിങ്കളാഴ്ച രാവിലെ പോസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ പ്രതികരിച്ച രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണ് ഇപ്പോൾ ട്രംപ് സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് രാത്രിയിൽ ‘ന്യൂയോർക്ക് ടൈംസിന്’ നൽകിയ അഭിമുഖത്തിൽ ഫലങ്ങൾ അംഗീകരിക്കാൻ താൻ “പൂർണ്ണമായും തയ്യാറാണെന്നായിരുന്നു” ട്രംപ് വ്യക്തമാക്കിയിരുന്നത്. ഡെമോക്രാറ്റുകളുടെ വിജയം അത്രയധികം വലുതായിരുന്നു എന്നാണ് ഒരു ട്രംപ് ഉപദേഷ്ടാവ് കഴിഞ്ഞ ആഴ്ച സിഎൻഎൻ ചാനലിനോട് പ്രതികരിച്ചിരുന്നത്.

ചരിത്രപരമായ തോൽവിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ട്രംപ് ഇപ്പോഴും തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആഘാതത്തിൽ നിന്നുള്ള ഞെട്ടലിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ടെക്സസ്, കാൻസസ് തുടങ്ങിയ ഉറച്ച റിപ്പബ്ലിക്കൻ സ്വാധീന മേഖലകളിൽ പോലും സെനറ്റ് സീറ്റുകൾ പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ വൻ മുന്നേറ്റമാണ് തെരഞ്ഞെടുപ്പിൽ കാഴ്ചവെച്ചത്. അതേസമയം, ഡെമോക്രാറ്റുകളുടെ ഈ മുന്നേറ്റം പ്രവചിച്ച പല അഭിപ്രായ സർവേകളും കൃത്യമായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. എങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സർവേകളുടെ കൃത്യതയെക്കുറിച്ച് ട്രംപ് ഉൾപ്പെടെയുള്ള ചില റിപ്പബ്ലിക്കൻ നേതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.

Share Email
LATEST excelnclexrn
More Articles
Top