നോര്‍ത്ത് കരോലിനയിലെ സെനറ്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി. മുന്‍ ഗവര്‍ണറും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ റോയ് കൂപ്പര്‍ക്ക് തകര്‍പ്പന്‍ വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയും മുന്‍ ആര്.എന്‍.സി ചെയര്‍മാനുമായ മൈക്കല്‍ വാട്ട്ലിയെ പരാജയപ്പെടുത്തിയാണ് കൂപ്പര്‍ അട്ടിമറി വിജയം നേടിയത്. പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന ഏജന്‍സിയായ ഡിസിഷന്‍ ഡെസ്ക് എച്ച്.ക്യു ആണ് കൂപ്പറിന്റെ വിജയം പ്രവചിച്ചത്. നിലവിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ തോം ടിലിസ് വിരമിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
അതേസമയം, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടായിട്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്കല്‍ വാട്ട്ലിക്ക് ജനശ്രദ്ധ നേടാനായില്ല. ട്രംപ് ഭരണകൂടത്തിന്റെ ഇറാന് യുദ്ധം ഉള്‍പ്പെടെയുള്ള വിവാദ നയങ്ങളും, മെഡിക്കെയ്ഡ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ ആഭ്യന്തര തര്‍ക്കങ്ങളും റിപ്പബ്ലിക്കന്മാര്ക്ക് തിരിച്ചടിയായി.
16 വര്‍ഷം സംസ്ഥാന അറ്റോര്‍ണി ജനറലായും, 2017 മുതല്‍ 2025 വരെ ഗവര്‍ണറായും സേവനമനുഷ്ഠിച്ച 69-കാരനായ റോയ് കൂപ്പര്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ലെന്ന ചരിത്രവും ഇതോടെ കാത്തുസൂക്ഷിച്ചു. ആരോഗ്യ മേഖലയിലെ സമഗ്രമായ പുരോഗതിയും അധ്യാപകരുടെ ശമ്പളവര്‍ദ്ധനവും ലക്ഷ്യമിട്ടുള്ള കൂപ്പറിന്റെ മുന്‍കാല വികസന നയങ്ങളാണ് അദ്ദേഹത്തെ വീണ്ടും വന്‍ വിജയത്തിലേക്ക് നയിച്ചത്.
Upset victory for Roy Cooper in North Carolina



















