വാഷിംഗ്ടൺ: മിഡ്‌ടേം തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കനത്ത തോൽവിക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ സംസാരിച്ച യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്, പാർട്ടിക്കേറ്റ തിരിച്ചടിയെയും നേതൃത്വത്തിനെതിരെയുള്ള വിമർശനങ്ങളെയും തനതായ ശൈലിയിൽ പരാമർശിച്ചു. എന്നാൽ തന്റെ പ്രസംഗത്തിന്റെ തുടക്കത്തിൽ രാഷ്ട്രീയ കാര്യങ്ങളല്ല, മറിച്ച് തന്റെ മാതൃകലാലയമായ ഒഹായോ സ്റ്റേറ്റ് ബക്കേഴ്സ് ഫുട്ബോൾ ടീമിന്റെ പരാജയത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
വെറ്ററൻ ചെറുകിട സംരംഭകരെ ആദരിക്കുന്നതിനായി തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് വൈസ് പ്രസിഡന്‍റ് സംസാരിച്ചത്. കഴിഞ്ഞ ആഴ്ചത്തെ കനത്ത തിരിച്ചടിയെക്കുറിച്ചും ‘ടീമിന്റെ നേതാവിനെതിരെ’ ഉയരുന്ന അന്യായമായ വിമർശനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചപ്പോൾ സദസ്സിലുള്ളവർ അത് രാഷ്ട്രീയമാണെന്ന് കരുതിയെങ്കിലും, ഒഹായോ സ്റ്റേറ്റ് ഫുട്ബോൾ ടീമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം തമാശയായി വ്യക്തമാക്കി. കഴിഞ്ഞ വാരാന്ത്യത്തിൽ അണ്ടർഡോഗുകളായ ഒറിഗോണിനോട് ഒഹായോ സ്റ്റേറ്റ് പരാജയപ്പെട്ടിരുന്നു.
എങ്കിലും, വൈറ്റ് ഹൗസിനുള്ളിലെ ആഭ്യന്തര ചർച്ചകളെയും 2028-ലെ തന്റെ സ്വന്തം പ്രസിഡൻഷ്യൽ മോഹങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളെയും വാൻസ് ഇതിനിടയിൽ പരോക്ഷമായി സ്പർശിച്ചു. രണ്ടാം സ്ഥാനത്തുള്ളയാൾക്ക് ടീമിനെ ഭാവിയിൽ നയിക്കാനുള്ള കരുത്തുണ്ടോ എന്നതിനെക്കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എങ്കിലും പ്രതിസന്ധികൾ മറികടന്ന് ഒഹായോ സ്റ്റേറ്റ് ഫുട്ബോൾ ടീം ശക്തമായി തിരിച്ചുവരുമെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസപ്പിച്ചത്.
















