ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ വോട്ടിംഗ് മെഷീൻ തകരാർ; പേപ്പർ ബലറ്റുകൾ സ്വീകരിക്കുന്നത് തടസ്സപ്പെട്ടു

ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ വോട്ടിംഗ് മെഷീൻ തകരാർ; പേപ്പർ ബലറ്റുകൾ സ്വീകരിക്കുന്നത് തടസ്സപ്പെട്ടു

ന്യൂയോർക്ക്: ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിൽ വോട്ടിംഗ് മെഷീനുകൾ പേപ്പർ ബലറ്റുകൾ സ്വീകരിക്കാത്തത് വോട്ടിംഗ് നടപടികളെ സാരമായി ബാധിച്ചതായി കൗണ്ടി ബോർഡ് ഓഫ് ഇലക്ഷൻസ് അറിയിച്ചു. കൗണ്ടിയിലെ ഏകദേശം 7,00,000ത്തോളം വോട്ടർമാർക്ക് വരിനിൽക്കാതെ നേരിട്ട് വോട്ട് രേഖപ്പെടുത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബാലറ്റുകൾ സ്വീകരിക്കുന്നതിനായി രണ്ടാമതൊരു സെക്കൻഡറി മെഷീൻ ഉപയോഗിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ഇലക്ഷൻസ് കമ്മീഷണർ തജിയൻ എം. നെൽസന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് റാക്വൽ ബ്രൗൺ അറിയിച്ചു.

വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ മെഷീനുകൾ പേപ്പർ ബാലറ്റുകൾ സ്വീകരിക്കുന്നതിൽ സാങ്കേതിക തടസ്സം നേരിടുന്നുണ്ടെന്ന് ബോർഡ് ഓഫ് ഇലക്ഷൻസ് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. തുടക്കത്തിൽ പേപ്പർ ബാലറ്റുകളുടെ കനവുമായി ബന്ധപ്പെട്ട പ്രശ്നമാണ് തടസ്സത്തിന് കാര്യമെന്ന് അധികൃതർ സൂചിപ്പിച്ചെങ്കിലും പിന്നീട് ആ ഭാഗം ഒഴിവാക്കിക്കൊണ്ട് തിരുത്തിയ പ്രസ്താവന പുറത്തിറക്കുകയാണുണ്ടായത്.

ന്യൂയോർക്ക് നഗരത്തിന് തൊട്ടുവടക്കായി സ്ഥിതി ചെയ്യുന്ന ഈ കൗണ്ടിയിലെ വോട്ടർമാർ തങ്ങളുടെ ബാലറ്റുകൾ സുരക്ഷിതമായ “ഓറഞ്ച് എമർജൻസി ബാലറ്റ് ബാഗുകളിൽ” നിക്ഷേപിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ബാഗുകൾ കൃത്യമായ നിരീക്ഷണത്തിൽ സുരക്ഷിതമായി സൂക്ഷിച്ച ശേഷമായിരിക്കും വോട്ടുകൾ എണ്ണുക. വോട്ടർമാർ ആരും നിരാശരാകാതെ വരിയിൽ തുടർന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു. വോട്ടർമാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും ഉണ്ടായ അസൗകര്യത്തിൽ ബോർഡ് ഖേദം പ്രകടിപ്പിച്ചു. വോട്ടുകൾ പൂർണ്ണമായും സുരക്ഷിതമായിരിക്കുമെന്നും കൃത്യമായി എണ്ണപ്പെടുമെന്നും അധികൃതർ വോട്ടർമാർക്ക് ഉറപ്പ് നൽകി.

Share Email
LATEST excelnclexrn
Top