തിരുവനന്തപുരം: വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ലോകമെമ്പാടുമുള്ള പ്രവാസി സംഘടനകളുടെ സഹകരണത്തോടെ, ‘ഇന്ത്യന്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്’ എന്ന ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍, ഭൂമിയില്‍ എവിടെയെല്ലാം പ്രവാസികളുണ്ടോ, അവിടെയെല്ലാം ‘പ്രവാസി വോട്ടവകാശ സമ്മേളനങ്ങള്‍’ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി, ആക്ഷന്‍ കൗണ്‍സിലിന്റെ ‘സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍’ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്നു. പ്രമുഖ ജ്യോതിഷ പണ്ഡിതനും ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും പ്രവാസിയുമായ ഡോ. ജയനാരായന്‍ജി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ദേശീയ ചെയര്‍മാന്‍ രാജീവ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

കേരളത്തില്‍ 140 അസംബ്ലി മണ്ഡലങ്ങളിലും, രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും, വിവിധ രാജ്യങ്ങളിലും ‘പ്രവാസി വോട്ടവകാശ സമ്മേളനങ്ങള്‍’ സംഘടിപ്പിക്കുവാനാണ് ആക്ഷന്‍ കൗണ്‍സില്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.
രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍, വോട്ടു ചെയ്യാനായി ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ എത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. പോസ്റ്റല്‍ വഴിയോ, ഓണ്‍ലൈന്‍ വഴിയോ, ഇന്ത്യന്‍ എംബസ്സികള്‍ വഴിയോ പ്രവാസികള്‍ക്ക് വോട്ടു ചെയ്യുവാനുള്ള അവസരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് ആവശ്യപ്പെട്ടു. .
ലോകമെമ്പാടും നടക്കുന്ന ‘പ്രവാസി വോട്ടവകാശ സമ്മേളനങ്ങള്‍ക്ക്’ പുറമെ, ‘ഇന്ത്യന്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സിന്റെ’ നേതൃത്വത്തില്‍, ശക്തമായ സമര പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് , ‘സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍’ സംഘടിപ്പിച്ചത്.
പ്രവാസി ബന്ധു, ഡോ. എസ് അഹ്മദ് (ദേശീയ ചെയര്‍മാന്‍, എന്‍. ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ), വില്ലറ്റ് കൊരേയ (സെക്രട്ടറി ജനറല്‍, കോണ്‍ഫെഡറഷന്‍ ഓഫ് എന്‍. ആര്‍. ഐ അസോസിയേഷന്‍സ്),
ഇമാം കെ. പി അഹമ്മദ് മൗലവി എം. ഡി (രക്ഷാധികാരി, തോയ്ബ അക്കാദമി, കിളിമാനൂര്‍), ഡോ. എഫ്. എം ലാസര്‍ (ചെയര്‍മാന്‍, ഡിസബിലിറ്റി റൈറ്റ്‌സ്), ഡോ. സിറിയേക്ക് മാപ്രയില്‍ (വേള്‍ഡ് ചാപ്റ്റര്‍ ചെയര്‍മാന്‍, എന്‍. ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ), ഡോ. കെ. എസ് പ്രകാശ് ആലുവ (ജനറല്‍ സെക്രട്ടറി, സേവ് കേരളം മിഷ്യന്‍), അവിക്കര സത്താര്‍ (സീനിയര്‍ വൈസ് ചെയര്‍മാന്‍, എന്‍. ആര്‍. ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ),
ജിന്‍സി ജേക്കബ് (നാഷണല്‍ കോര്‍ഡിനേറ്റര്‍, ഇന്ത്യന്‍ ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ്), വിഷ്ണുമോഹന്‍ (നാഷണല്‍ കോര്‍ഡിനേറ്റര്‍, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് പാര്‍ട്ടി), എഴുത്തുകാരി സുമ പള്ളിപ്രം എന്നിവര്‍ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളില്‍ സാമൂഹ്യ – സാംസ്‌കാരിക – മാധ്യമ രംഗത്ത് സ്തുത്യര്‍ഹ സേവനമനുഷിച്ച പ്രതിഭകള്‍ക്ക് ‘പി. വി വിവേകാനന്ദ് ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്’ നല്‍കി ആദരിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍മ്മാരായ റോസ് മേരി എം, റജീന ഇഗ്‌നേഷ്യസ്, ജില്ലാ കോര്‍ഡിനേറ്റര്‍ ആന്റണി ഗോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Voting Rights for Expatriates: Convention Announcing Agitation Held in Thiruvananthapuram
















