Sunday, December 22, 2024

HomeNewsKeralaകെ സുരേന്ദ്രനെ മാറ്റി എം.ടി രമേശിനെ അധ്യക്ഷനാക്കുമെന്ന് സൂചന

കെ സുരേന്ദ്രനെ മാറ്റി എം.ടി രമേശിനെ അധ്യക്ഷനാക്കുമെന്ന് സൂചന

spot_img
spot_img

തിരുവനന്തപുരം: കള്ളപ്പണ, കോഴ വിവാദങ്ങള്‍ പാര്‍ട്ടിയെ ഏറെ നിറം കെടുത്തിയ സാഹചര്യത്തില്‍ കെ സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റാന്‍ കേന്ദ്ര നേതൃത്വം ആലോചന നടത്തുന്നതായി സൂചന. പുതിയ അധ്യക്ഷനായി എം.ടി രമേശ് വന്നേക്കുമെന്നാണ് അറിയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന് പിറകെ കുഴല്‍പ്പണ കേസ്, സി കെ ജാനുവിനെ മുന്നണിയിലെത്തിക്കാന്‍ പണം കൊടുത്തുവെന്ന ആരോപണം, മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നും പിന്‍മാറാന്‍ കെ സുന്ദരക്ക് കോഴ നല്‍കിയെന്ന ആരോപണവും കെ സുരേന്ദ്രനെ മാറ്റാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്ന വിഷയങ്ങളാണ്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രന് തന്റെ ഭാഗം കേന്ദ്ര നേൃത്വത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. നേതൃമാറ്റത്തിന്റെ മുന്നോടിയായി എംടി രമേശിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സമിതി യോഗം ചേര്‍ന്നു.

സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ പേരുദോഷം ഒഴിവാക്കാനാണ് ദേശീയ നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. വിവാദ വിഷയങ്ങളില്‍ നിയമപരമായി നടപടികള്‍ നേരിടുന്നത് വരെ കെ സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് ഉപാധികളോടെ തുടരാം എന്ന നിലപാടായിരുന്നു നേരത്തെ കേന്ദ്ര നേതൃത്വം എടുത്തിരുന്നത്.

എന്നാല്‍ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന എതിര്‍വിഭാഗത്തിന്റെ സമ്മര്‍ദമാണ് നിലപാടില്‍ മാറ്റം വരുത്താന്‍ കാരണമെന്നറിയുന്നു. ഉപാധികളോടെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനോട് മുരളീധരവിരുദ്ധ വിഭാഗം കടുത്ത എതിര്‍പ്പിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments