അനശ്വരം മാമ്പിള്ളി
ഈ അടുത്ത് Neestream യൂട്യൂബ് പ്ലാറ്റ് ഫോമിലൂടെ ഇറങ്ങിയ ഒരു ഹൃസ്വ ചിത്രമാണ് പ്രയര്‍ സോങ്ങ്. വിദ്യാലയ അനുഭവങ്ങള്‍ പങ്കു വെക്കുന്ന വിദ്യാര്‍ത്ഥികള്‍ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന നല്ലൊരു ഹൃസ്വ ചിത്രമാണ്. അഞ്ചാം ക്ലാസ്സുക്കാരന്‍ സ്‌കൂളിലെ പ്രാര്‍ഥന ഗാനത്തില്‍ പാടാന്‍ ആഗ്രഹിക്കുന്നു.
ആ ആഗ്രഹം സാധ്യമാക്കാനായി വിദ്യാര്‍ത്ഥികളായ ശരതും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന രസകരമായ പ്രവര്‍ത്തനമാണ് ചിത്രത്തിന്റെ പ്രമേയം. അഭിനയിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാ തന്നെ അതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
വിദ്യഭ്യാസ വകുപ്പിന്റെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെയായിരുന്നു പ്രയര്‍ സോങ്ങ് സിനിമ സാധ്യമായത്. സിരീയല്‍സിനിമ നടനായ യഹിയ ഖാദര്‍ ഈ ഹൃസ്വ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
സ്‌കോര്‍ ബോര്‍ഡ് എന്റര്‍ടൈന്‍മെന്റ്‌ന്റെ ബാനറില്‍ അരുണ്‍ കാട്ടില്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഗതകാല സ്മരണ കൊണ്ടു വരുന്ന ഈ ചിത്രം സമൂഹത്തില്‍ ചര്‍ച്ച ചെയ്യുക തന്നെ ചെയ്യും. തൃശൂര്‍ ഇരിങ്ങാലക്കുട എസ്.എന്‍ സ്‌കൂളിലാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ചിത്രീകരണം നടത്തിരിക്കുന്നത്.