Friday, November 22, 2024

HomeMain Storyഅതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റം ചൈനയോട് നിലപാട് കടുപ്പിച്ച ഇന്ത്യ

അതിര്‍ത്തിയിലെ സൈനിക പിന്‍മാറ്റം ചൈനയോട് നിലപാട് കടുപ്പിച്ച ഇന്ത്യ

spot_img
spot_img

ഡല്‍ഹി: അതിര്‍ത്തിയില്‍ സാധാരണനില പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് വേഗമില്ലെന്നും സൈനികപിന്മാറ്റം വേഗത്തിലാക്കണമെന്നും വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ട് ഇന്ത്യ. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ നടന്ന ആദ്യ ഇന്ത്യ-ചൈന ഉന്നതതല ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇന്ത്യ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കൂടിക്കാഴ്ച്ച നടത്തി. യോഗത്തില്‍, അതിര്‍ത്തി സംഘര്‍ഷവും ഉക്രൈന്‍ യുദ്ധവും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുടെ സന്ദര്‍ശനം. എന്നാല്‍, കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയത്തില്‍ ഇസ്ലാമിക രാജ്യങ്ങളുടെ നിലപാടിനെ വാങ് യി പിന്തുണച്ചതില്‍ ഇന്ത്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments