Friday, December 27, 2024

HomeAmericaഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ വാർഷിക കുടുംബ സംഗമം മെയ് 14 ന്

ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ വാർഷിക കുടുംബ സംഗമം മെയ് 14 ന്

spot_img
spot_img

പി.പി.ചെറിയാൻ

ഹൂസ്റ്റൺ : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ ഈ വർഷത്തെ വാർഷിക പൊതുയോഗവും കുടുംബസംഗമവും മെയ് 14 നു ശനിയാഴ്ച നടക്കും. സ്റ്റാഫ്‌ഫോർഡ് ദേശി റെസ്റ്റോറന്റിൽ വച്ച് (209, FM 1092 Rd, Stafford TX 77477) നടക്കുന്ന യോഗം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.

പ്രസിഡണ്ട് ജീമോൻ റാന്നി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു മുഖ്യാഥിതിയായി പങ്കെടുത്ത് ആശംസ അറിയിക്കും. ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ വാർഷിക റിപ്പോർട്ടും ട്രഷറർ റോയ് തീയാടിക്കൽ കണക്കും അവതരിപ്പിക്കും. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതാണ്.

ഈ സംഗമത്തിലേക്കു ഹൂസ്റ്റണിലുള്ള റാന്നി സ്വദേശികളായ ഏവരേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ജീമോൻ റാന്നി – 407 718 4805
ജിൻസ് മാത്യു – 832 278 9858
റോയ് തീയാടിക്കൽ – 832 768 2860

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments