Friday, December 27, 2024

HomeNewsKeralaയു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആഹ്‌ളാദം, ഉമ വന്‍ വിജയത്തിലേക്ക്

യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആഹ്‌ളാദം, ഉമ വന്‍ വിജയത്തിലേക്ക്

spot_img
spot_img

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് എണ്ണായിരത്തിലേറെ വോട്ടിന് മുന്നില്‍. മൂന്നാം റൗണ്ട് ബൂത്തുകളുടെ ഫലസൂചനകള്‍ വരുമ്പോള്‍ ഒമ്പതിനായിരത്തോളം വോട്ടിനാണ് ഇപ്പോള്‍ ഉമ തോമസ് മുന്നിലുള്ളത്.

ഫലസൂചനകള്‍ വിജയത്തിലേക്ക് എത്തുമ്പോള്‍ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ആഹ്ലാദം പ്രകടനം തുടങ്ങി.

പി.ടി. തോമസിന്റെ ഭൂരിപക്ഷത്തിന് ഒപ്പം എത്തില്ലെങ്കിലും ഉമ തോമസ് ജയിച്ചുകയറുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ഡോ. ജോ ജോസഫിലൂടെ അട്ടിമറി വിജയത്തിന് തൃക്കാക്കര വേദിയാകുമെന്ന അവകാശവാദം എല്‍.ഡി.എഫും ഉയര്‍ത്തുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,483 വോട്ടുകളില്‍നിന്ന് ഗണ്യമായ വര്‍ധന ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ നേടുമെന്ന് എന്‍.ഡി.എ കേന്ദ്രങ്ങളും പറയുന്നു.

മുഴുവന്‍ വോട്ടും എണ്ണിത്തീരാന്‍ 12 റൗണ്ടുകളാണ് ആവശ്യമായിവരുക. ഒരു റൗണ്ടില്‍ 21 ബൂത്തുകള്‍ എണ്ണും. ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments