Thursday, December 26, 2024

HomeNewsIndiaമോദിയുടെയും അമിത് ഷായുടെയും ഓഫിസില്‍ നിന്ന് പിന്തുണയറിച്ച്‌ വിളിച്ചിരുന്നു: നൂപുര്‍ ശര്‍മ

മോദിയുടെയും അമിത് ഷായുടെയും ഓഫിസില്‍ നിന്ന് പിന്തുണയറിച്ച്‌ വിളിച്ചിരുന്നു: നൂപുര്‍ ശര്‍മ

spot_img
spot_img

ന്യൂഡല്‍ഹി: തനിക്ക് പാര്‍ട്ടി അധ്യക്ഷനടക്കം മുതിര്‍ന്ന നേതാക്കളുടെ പിന്തുണയുണ്ടെന്നും അവരെല്ലാം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നുപൂര്‍ ശര്‍മ.

പ്രവാചകനെ നിന്ദിച്ച്‌ സംസാരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഓഫീസുകളില്‍നിന്ന് പിന്തുണയുമായി തന്നെ വിളിച്ചിരുന്നുവെന്നും നുപൂര്‍ ശര്‍മ അറിയിച്ചു.

മുതിര്‍ന്ന നേതാക്കന്മാരോടെല്ലാം വലിയ നന്ദിയുണ്ടെന്നും നുപൂര്‍ പറഞ്ഞു. അറബ് ലോകത്തുനിന്നുള്ള പ്രതിഷേധത്തെ തുടര്‍ന്ന് കണ്ണില്‍പൊടിയിടാനായാണ് ബി.ജെ.പി നുപൂറിനെ പാര്‍ട്ടി പ്രാഥമിഗാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് അഭിമുഖം ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉന്നയിച്ചുകഴിഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരും അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, കേസില്‍ നുപൂര്‍ ശര്‍മക്ക് മുംബൈ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments