Friday, November 22, 2024

HomeNewsKeralaമകളെ കുറിച്ച്‌ പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ?; മാത്യു കുഴല്‍നാടനോട് ക്ഷോഭിച്ച്‌ മുഖ്യമന്ത്രി

മകളെ കുറിച്ച്‌ പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ?; മാത്യു കുഴല്‍നാടനോട് ക്ഷോഭിച്ച്‌ മുഖ്യമന്ത്രി

spot_img
spot_img

തിരുവനന്തപുരം: പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞതോടെ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട ചര്‍ച്ച അക്ഷരാര്‍ത്ഥത്തില്‍ നിയമസഭയെ ഇളക്കി മറിക്കുന്നതായിരുന്നു.

ചര്‍ച്ചയുടെ ഒടുവില്‍ മുഖ്യമന്ത്രി, മകളെ കുറിച്ചുള്ള ആക്ഷേപമുയര്‍ത്തിയ മാത്യു കുഴല്‍നാടന്‍ എം എല്‍ എയോട് ക്ഷോഭിക്കുന്നതിനും സഭ സാക്ഷ്യം വഹിച്ചു.

മാത്യു കുഴല്‍നാടന്റെ പേര് എടുത്തുപറഞ്ഞ മുഖ്യമന്ത്രി ‘മകളെ കുറിച്ച്‌ പറഞ്ഞാല്‍ ഞാനങ്ങ് കിടുങ്ങി പോകുമെന്നാണോ? വിചാരമെന്ന് ചോദിച്ചു. അതിന് വേറെ ആളെ നോക്കണമെന്നും പിണറായി പറഞ്ഞു.

ചര്‍ച്ചയില്‍ രാഷ്ട്രീയമായി കാര്യങ്ങള്‍ പറയണമെന്നും വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചിഴച്ച്‌ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പച്ചക്കള്ളമാണ് ഇവിടെ പറഞ്ഞത്. ആരോപണ വിധേയനായ ആള്‍ മെന്ററാണെന്ന് മകള്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രചരണം അസംബന്ധമാണെന്നും പിണറായി സഭയില്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments