Sunday, December 22, 2024

HomeColumnsവാഗ്ദത്തഭൂമിക്കും മതത്തിനും വേണ്ടിയുള്ള ഇസ്രായേല്‍ പലസ്തീന്‍ പേരാട്ടങ്ങള്‍…

വാഗ്ദത്തഭൂമിക്കും മതത്തിനും വേണ്ടിയുള്ള ഇസ്രായേല്‍ പലസ്തീന്‍ പേരാട്ടങ്ങള്‍…

spot_img
spot_img

വാര്‍ത്ത

ജറുസലേം: കഴിഞ്ഞ 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന നരഹത്യയ്ക്ക് വിരാമം. ഗസ്സയില്‍ വെടി നിര്‍ത്തലിന് സമ്മതിച്ച് ഇസ്രായേല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇസ്രായേലിന് പിന്നാലെ ഹമാസും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടി നിര്‍ത്തല്‍ നിലവില്‍ വന്നു.

ഇസ്രായേല്‍ ആക്രമണത്തില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പെടെ 232 ഫലസ്തീനികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികളും ഒരു മലയാളിയും ഉള്‍പെടെ 12 പേര്‍ ഇസ്രായേലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.

നേരത്തെ ഫലസ്തീനെതിരെയുള്ള ആക്രമണങ്ങളില്‍ ഇസ്രായേല്‍ ഗണ്യമായ കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഫലസീതിനികള്‍ക്ക് നേരെ പട്ടാളം നടത്തുന്ന ഏറ്റുമുട്ടലുകളില്‍ ഇസ്രാഈല്‍ വലിയ രീതിയില്‍ കുറവ് വരുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ബൈഡന്‍ പറഞ്ഞത്.

വെടിനിര്‍ത്തല്‍ എന്ന നടപടിയിലേക്ക് നീങ്ങണമെന്നും അതിന്റെ ഭാഗമായി ആക്രമണങ്ങള്‍ കുറച്ചുകൊണ്ടുവരണമെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. ബൈഡന്റെ നേതൃത്വത്തില്‍ ഈജിപ്ത് അടക്കമുള്ള രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ഇസ്രായേലും ഫലസ്തീനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

വിചാരം

ജൂതന്മാരെക്കൊല്ലുന്നത് പുണ്യമാണെന്ന് വിശ്വസിക്കുന്ന മുസ്ലിങ്ങളെ ജൂതന്മാര്‍ തിരിച്ചും ആക്രമിക്കുന്നു. പലസ്തീന് പിന്തുണയുമായി ഏറ്റവുമധികം മുന്നിട്ടിറങ്ങുന്നത് എല്ലായിടത്തും മുസ്ലീങ്ങള്‍ തന്നെയാണ്. പിന്നെ കഥയറിയാത്ത, ചരിത്രമറിയാത്ത കുറെ മനുഷ്യരും. ഇരകള്‍ക്കൊപ്പമാണ് ലോകം എപ്പോഴും, ഇപ്പോള്‍ ഇരകള്‍ പലസ്തീനാണ് എന്ന് മാത്രം. എന്നാല്‍ ചരിത്രത്തിലുടനീളം വേട്ടയാടപ്പെട്ടവരാണ് ഇസ്രായേല്‍ ജൂതന്മാര്‍ എന്നതും അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യം.

ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രായേല്‍. ഇന്ന് ഇസ്രായേല്‍ എന്ന് നമ്മള്‍ വിളിക്കുന്ന അതേ ഭൂഭാഗം തന്നെയാണ് പലസ്തീനി മുസ്ലീങ്ങളുടെയും ജന്മനാട്. ഇസ്രായേല്‍ എന്ന പേരുകേട്ടാല്‍ തന്നെ നമുക്കോര്‍മ്മവരിക വര്‍ഷങ്ങളായി അവിടെ നടക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചാണ്. ജൂതരും മുസ്ലീങ്ങളും തമ്മിലുള്ള തീരാത്ത ശത്രുതയെക്കുറിച്ചാണ്. അതിസങ്കീര്‍ണ്ണമാണ് അവര്‍ക്കിടയിലുള്ള ഭിന്നതയുടെ ചരിത്രം. തമ്മില്‍ നടത്തിയ അധിനിവേശങ്ങളുടെ, പരസ്പരം പ്രവര്‍ത്തിച്ച അതിക്രമങ്ങളുടെ, ഗറില്ലായുദ്ധങ്ങളുടെ ചരിത്രം. ആ ചരിത്രത്തില്‍ മരണപ്പെട്ട മനുഷ്യരുടെ കണക്കുകള്‍ എടുത്താല്‍ അതൊരു രാജ്യത്തിന്റെ ജനതയുടെ കണക്കിനോളം തന്നെ വരും.

1920 വരെ ജറുസലേം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തെ തോല്‍പിച്ച ബ്രിട്ടന്‍ ജെറുസലേം തങ്ങളുടെ അധീനതയിലാക്കി. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഭൂഗോളത്തിന്റെ പലഭാഗത്തായി ചിതറിക്കിടന്ന ജൂതര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്നുള്ള ചിന്തയുണ്ടാകുന്നത്. അവര്‍ക്ക് മറ്റുള്ള മതങ്ങളോട് വിശേഷിച്ച് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. സ്വന്തമായി ഒരു രാഷ്ട്രം വേണം. ഈ ഭൂഗോളത്തില്‍ ജൂതമതത്തിന്റേതായി ഒരു ശാദ്വലഭൂമി. അങ്ങനെ ഒരു വാഗ്ദത്തഭൂമിക്കായുള്ള അവരുടെ മുന്നേറ്റത്തെ ലോകം ‘സയണിസം’ എന്ന് വിളിച്ചു.

അറബ് ഭൂരിപക്ഷ മേഖലയായ പാലസ്തീനിലേയ്ക്ക് യഹൂദര്‍ കുടിയേറുന്നതിനെ സയണിസം പ്രോത്സാഹിപ്പിക്കുന്നു. ആധുനിക ഇസ്രായേലിന്റെ പിറവിയ്ക്ക് നിദാനമായ ഒന്നാണ് സിയോണിസ്റ്റ് പ്രസ്ഥാനം. ജെറുസലേം എന്നര്‍ത്ഥം വരുന്ന സിയോണ്‍ എന്ന ഹീബ്രു പദത്തില്‍ നിന്നുമാണ് സിയോണിസം എന്ന പദം ഉത്ഭവിച്ചത്. ജൂതന്മാരില്‍ 40 ശതമാനതോളം ഇന്ന് ഇസ്രായേലിലാണ് ജീവിക്കുന്നത്.

ഇസ്രായേലിലോട്ടുള്ള കുടിയേറ്റത്തെ ആലിയാ (കയറ്റം) എന്നും ഇസ്രായേലില്‍ നിന്നുള്ള തിരിച്ചു പോക്കിനെ യരീദാ (ഇറക്കം) എന്നും വിളിക്കുന്നു. 3200 വര്‍ഷം മുമ്പ് ജൂതരാജ്യം ഉടലെടുത്ത പാലസ്ഥീന്‍ പ്രദേശത്ത് ഇസ്രയേല്‍ രൂപവല്‍ക്കരിക്കണമെന്ന ആശയം സിയോണിസ്റ്റുകള്‍ ഉയര്‍ത്തി. ബൈബിളില്‍ ജറുസലേമിനു പറയുന്ന പലപേരുകളില്‍ ഒന്നായ സിയോണ്‍ എന്നതില്‍ നിന്നാണ് പ്രസ്ഥാനത്തിന് പേരു കിട്ടിയത്.ഹംഗോറിയന്‍ പത്രപ്രവര്‍ത്തകനായിരുന്ന തിയഡോര്‍ ഹെര്‍ട്സ്സ്ല്‍ ആയിരുന്നു ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്.

രാഷ്ട്രസ്ഥാപനം എന്ന ഈ വികാരത്തോട് മതപരമായ ഭാവം പില്‍ക്കാലത്താണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അത് മതഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിരുന്ന ഒരു പുണ്യഭൂമിയുടെ രൂപത്തിലാണ് കടന്നുവന്നത്. ജറുസലേം. ഇന്നിത് വിഭജിതമായ ഒരു ഭൂപ്രദേശമാണ്. യഹൂദമതത്തെപ്പോലെ സെമിറ്റിക് പാരമ്പര്യമുള്ള ഇസ്ലാം മതത്തിന്റെ മൂന്നാമത്തെ പുണ്യഭൂമി. ജറുസലേം നഗരത്തിലെ ടെംപിള്‍ മൗണ്ടിനു മുകളിലുള്ള അല്‍ അക്‌സ പള്ളി മുസ്ലീങ്ങളുടെ വിശുദ്ധ മോസ്‌കുകളില്‍ മൂന്നാമത്തേതാണ്. ഇതേ മലമുകളില്‍ തന്നെയുള്ള വെസ്റ്റേണ്‍ വാള്‍ ജൂതര്‍ക്ക് ഏറെ മതപ്രാധാന്യമുള്ള പുണ്യസ്ഥലമാണ്.

1947 ല്‍ ജറുസലേമില്‍ പാര്‍ത്തിരുന്ന പലസ്തീന്‍ പൗരന്മാരെ ഇസ്രായേലിലേക്ക് അധിനിവേശം നടത്തിയ ജൂതന്മാര്‍ ബലം പ്രയോഗിച്ച് കുടിയിറക്കി. ഫലസ്തീനികള്‍ ആ കുടിയിറക്കലിനെ അല്‍ അല്‍ നക്ബ അഥവാ മഹാവിപത്ത് എന്ന് വിളിച്ചു. ആ അധിനിവേശം നയിച്ചത് ഇരുപക്ഷവും തമ്മിലുള്ള യുദ്ധത്തിലാണ്. യുദ്ധം തുടങ്ങി അധികം വൈകാതെ മറ്റുരാജ്യങ്ങള്‍ ഇടപെട്ടു സമാധാനമുണ്ടാക്കി. പക്ഷേ, ഇസ്രായേല്‍ കയ്യേറിയതൊക്കെ ഇസ്രായേലിന്റെ കയ്യില്‍ തന്നെ ഇരുന്നു.

ചരിത്രത്തില്‍ ഈ യുദ്ധത്തിന്റെ ഉത്തരവാദിത്തത്തില്‍ രണ്ടുകൂട്ടര്‍ക്കും പങ്കുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇസ്രായേല്‍ മാത്രം കുറ്റക്കാരാവുന്നു എന്നത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യം തന്നെയാണ്. തര്‍ക്കഭൂമിയ്ക്ക് വേണ്ടിയുള്ള സമരമാണ് ഇസ്രായേല്‍ നയിക്കുന്നതെങ്കില്‍ മതത്തിന്റെ പേരിലാണ് പലസ്തീന്‍ യുദ്ധം ചെയ്യുന്നത്. ലോകത്തുള്ളതില്‍ വച്ച് ഏറ്റവും വലിയ അപകടകരമായ അധിനിവേശം നടത്തിയിട്ടുള്ളത് മുസ്ലീം തീവ്രവാദികളാണെന്ന് പറയാം.

ജൂതന്മാര്‍ക്ക് സ്വന്തമായിട്ട് എവിടെയും ഒന്ന് അടയാളപ്പെടാന്‍ പോലും സാധിച്ചിട്ടില്ല. കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ നിന്ന് വരേയ്ക്ക് ജൂതന്മാര്‍ അപ്രതീക്ഷിതമായിത്തുടങ്ങി. അങ്ങനെ ചിതറിക്കിടന്ന ജൂതന്മാരെല്ലാം ഇപ്പോള്‍ അവര്‍ക്ക് സ്വന്തമായൊരു ഇടമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ യുദ്ധത്തില്‍ ആരുടേയും പക്ഷം പിടിക്കാന്‍ കഴിയില്ല. രണ്ടുപേരും അവരവരുടെ നിലനില്‍പ്പിനു വേണ്ടിത്തന്നെയാണ് യുദ്ധം ചെയ്യുന്നത്. അന്ന് ജൂതന്മാര്‍ വേട്ടയാടപ്പെട്ടു, ഇന്ന് പലസ്തീന്‍ ജനത, അതങ്ങനെ മാറിയും മറിഞ്ഞും പൊയ്‌ക്കൊണ്ടേയിരിക്കും. ആരെയും നല്ലവരാക്കാനോ വിശുദ്ധരാക്കാനോ ആരും ശ്രമിക്കേണ്ടതില്ല.

വിധി

ഇരകള്‍ക്കൊപ്പമാണ് നിലകൊള്ളേണ്ടത്. പലസ്തീനിലും ഇസ്രായേലിലും മരണപ്പെടുന്ന മനുഷ്യരുടെയും അനാഥരാക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഈ ദുരവസ്ഥകള്‍ക്ക് ഇസ്ലാമിക തീവ്രവാദികള്‍ ഉത്തരവാദിത്തമേല്‍ക്കേണ്ടതുണ്ട്. പലസ്തീനില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഓരോന്നിനും അവര്‍ക്ക് പൂര്‍ണ്ണ പങ്കുണ്ട്. ഒരു വിട്ടുവീഴ്ച്ചകള്‍ക്ക് പോലും തയ്യാറാകാത്ത അവരെക്കൊണ്ട് തന്നെയാണ് ഇത്രത്തോളം മനുഷ്യര്‍ പലസ്തീനില്‍ മരിച്ചു വീഴുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments