ഹൂസ്റ്റന്‍: യുഎസില്‍ വീണ്ടും വെടിവയ്പ്. ഹൂസ്റ്റണില്‍ യുവാവ് കെട്ടിടത്തിനു തീ വയ്ക്കുകയും രക്ഷപെടാന്‍ ഇറങ്ങി ഓടിയവരെ വെടിവയ്ക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെയാണു സംഭവം. വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. രണ്ടു പേര് സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണു മരിച്ചത്.

വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. അക്രമിയെ പൊലീസ് പിടികൂടി വെടിവെച്ചു കൊന്നു. മരിച്ചവരേയോ അക്രമിയെയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.