Sunday, December 22, 2024

HomeNewsIndiaമിസ്ത്രിയുടെ കാറോടിച്ച വനിതാ ഡോക്ടര്‍ക്ക് അമിതവേഗത്തിന് നോട്ടീസ് ലഭിച്ചത് 11 തവണ

മിസ്ത്രിയുടെ കാറോടിച്ച വനിതാ ഡോക്ടര്‍ക്ക് അമിതവേഗത്തിന് നോട്ടീസ് ലഭിച്ചത് 11 തവണ

spot_img
spot_img

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന ഗൈനക്കോളജിസ്റ്റ് അനഹിത പാന്‍ഡോള്‍ നേരത്തെയും നിരവധി തവണ അമിതവേഗത്തില്‍ കാറോടിച്ചതായി പൊലീസ്.

2020ന് ശേഷം 11 തവണയാണ് ഇവര്‍ക്ക് അമിതവേഗത്തിന് പൊലീസ് നോട്ടീസ് അ‍യച്ചത്. മിസ്ത്രിയുടെ അപകട മരണത്തില്‍ അനഹിത പാന്‍ഡോളിനെതിരെ കേസെടുത്തിരുന്നു. അശ്രദ്ധയോടെ വാഹനമോടിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

സെപ്റ്റംബര്‍ നാലിന് മുംബൈ-അഹമ്മദാബാദ് ദേശീയപാതയിലെ സൂര്യ നദി ചരോട്ടി പാലത്തിലാണ് അപകടമുണ്ടായത്. മിസ്ത്രിയെ കൂടാതെ അനഹിത പാന്‍ഡോളിന്‍റെ ബന്ധു ജഹാംഗീര്‍ പാന്‍ഡോളും അപകടത്തില്‍ മരിച്ചിരുന്നു.

പാന്‍ഡോള്‍ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ജെ.എം ഫിനാന്‍ഷ്യല്‍സ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് അപകടത്തില്‍ പെട്ട മെഴ്സിഡസ് ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അനഹിത പാന്‍ഡോളാണ് വാഹനം ഉപയോഗിച്ചിരുന്നത്. അമിതവേഗം ഉള്‍പ്പെടെ 19 ഗതാഗത നിയമലംഘനമാണ് 2020ന് ശേഷം ഈ വാഹനത്തിന്‍റെ പേരിലുള്ളത്.

അപകടം സംബന്ധിച്ച് മെഴ്സിഡസ് ബെന്‍സ് റിപ്പോര്‍ട്ട് പറഞ്ഞത്, അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുമ്ബ് വരെ കാറിന്‍റെ വേഗം മണിക്കൂറില്‍ 100 കിലോമീറ്ററായിരുന്നെന്നാണ് . അപകടത്തിന് 3.5 സെക്കന്‍ഡ് മുമ്ബ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ വേഗം 89 കിലോമീറ്ററായി കുറയുകയും, കാറിന്‍റെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇരിക്കുകയായിരുന്ന മിസ്ത്രിയും ജെഹാംഗീറും മുന്‍സീറ്റിലേക്ക് തെറിച്ച്‌ പരിക്കേല്‍ക്കുകയും അപകടം സംഭവിക്കുകയുമായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോ. അനഹിതയുടെ ചികിത്സ തുടരുന്നതിനാല്‍ ഇതുവരെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments