Sunday, December 22, 2024

HomeTechnologyവോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ട് ഇലോണ്‍ മസ്ക്

വോട്ടെടുപ്പില്‍ തിരിച്ചടി നേരിട്ട് ഇലോണ്‍ മസ്ക്

spot_img
spot_img

വ്യത്യസ്ഥമായൊരു സര്‍വ്വേ സംഘടിപ്പിച്ചതിലൂടെ തിരിച്ചടികള്‍ ഏറ്റുവാങ്ങി ട്വിറ്റര്‍ മേധാവിയായ ഇലോണ്‍ മസ്ക്.

ട്വിറ്റര്‍ മേധാവി സ്ഥാനത്ത് താന്‍ തുടരണോ എന്ന വോട്ടെടുപ്പാണ് ഇലോണ്‍ മസ്ക് നടത്തിയത്. എന്നാല്‍, സര്‍വ്വേ ഫലങ്ങള്‍ പുറത്തുവന്നതോടെ, അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 57.5 ശതമാനം പേരും മസ്ക് സിഇഒ സ്ഥാനത്ത് നിന്നും മാറണമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 42.5 ശതമാനം ഉപയോക്താക്കള്‍ മാത്രമാണ് മസ്കിന് അനുകൂല നിലപാട് രേഖപ്പെടുത്തിയത്.

സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇലോണ്‍ മസ്ക് ഇത്തരത്തിലൊരു വോട്ടെടുപ്പ് സംഘടിപ്പിച്ചത്. കണക്കുകള്‍ പ്രകാരം, 1.75 കോടി ഉപയോക്താക്കള്‍ക്കളാണ് അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തത്. വോട്ടെടുപ്പ് സംഘടിപ്പിക്കുമ്ബോള്‍ വോട്ട് ആലോചിച്ചിട്ട് രേഖപ്പെടുത്തണമെന്ന് മസ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍വ്വേ ഫലത്തിനനുസരിച്ച്‌ ട്വിറ്റര്‍ പോളിസികളില്‍ മാറ്റം വരുത്തിയേക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments