Sunday, December 22, 2024

HomeCrimeഅയര്‍ലന്‍ഡില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടി അവധി

അയര്‍ലന്‍ഡില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടി അവധി

spot_img
spot_img

ഡബ്ലിന്‍: ഗാർഹിക പീഡനം അനുഭവിച്ചാൽ ശമ്പളത്തോട് കൂടി അവധി നൽകുന്ന രാജ്യമായി അയർലൻഡ് മാറുന്നു. ഗാര്‍ഹിക പീഡനം അനുഭവിക്കുന്നത് ഭർത്താവായാലും ഭാര്യയായായാലും ശമ്പളത്തോടുകൂടിയ അവധി നല്‍കാനാണ് സർക്കാർ തീരുമാനം. ഇപ്പോള്‍ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നവർക്ക് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ അവരുടെ തൊഴിലിനെയും വരുമാനത്തെയും ബാധിക്കാതെ പിന്തുണ നൽകുന്നതിന് വേണ്ടിയാണ് സർക്കാർ ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. ജോലിയിൽ നിന്നും മാറി നിന്നാലും അവര്‍ക്ക് അവരുടെ മുഴുവന്‍ ശമ്പളവും ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.

ഒരു വർഷം പരമാവധി അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക. തൊഴിലുടമ പ്രതിനിധികള്‍, ട്രേഡ് യൂണിയനുകള്‍, ഗാര്‍ഹിക പീഡനത്തിനിരയായവരെ പിന്തുണയ്ക്കുന്ന സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ചതിനെ തുടര്‍ന്നാണ് ശമ്പളത്തോട് കൂടിയ അവധി സംബന്ധിച്ച തീരുമാനത്തിൽ എത്തിയതെന്ന് ചിൽഡ്രൻ, ഇക്വാളിറ്റി, ഡിസബിലിറ്റി, ഇന്റഗ്രേഷൻ ആൻഡ് യൂത്ത് വകുപ്പുകളുടെ മന്ത്രി റോഡ്രിക് ഒ ഗോര്‍മാന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments