Friday, January 10, 2025

HomeNewsIndiaആദിത്യ എല്‍ വണ്‍ വിക്ഷേപണം ശനിയാഴ്ച

ആദിത്യ എല്‍ വണ്‍ വിക്ഷേപണം ശനിയാഴ്ച

spot_img
spot_img

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ ശനിയാഴ്ച വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ശനിയാഴ്ച രാവിലെ 11.50 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് പി.എസ്.എല്‍.വി റോക്കറ്റില്‍ ആദിത്യ സൂര്യനിലേക്ക് കുതിച്ചുയരും.

വിക്ഷേപണ ശേഷം 125 ദിവസം നീളുന്നതാണ് യാത്ര. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോ മീറ്റര്‍ അകലം വരെയെത്തി പേടകം സൂര്യനെ നിരീക്ഷിക്കും. ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയാകാൻ ഐ.എസ്.ആര്‍.ഒ എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. വിജയിച്ചാല്‍ സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തല്‍സമയം നിരീക്ഷിക്കാനും ആ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്നാണ് ആദിത്യയുടെ പ്രധാന ലക്ഷ്യം.

സൂര്യന്റെ കേന്ദ്രമായ ഫോട്ടോസ്ഫിയറില്‍ നിന്ന് അകലുന്തോറും താപനില കൂടുന്നതിനു പിന്നിലെ കാരണത്തെ കുറിച്ചും ആദിത്യ എല്‍ വണ്‍വിവരശേഖരണം നടത്തും. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments