Wednesday, January 15, 2025

HomeCinemaകാരവാന്‍ പട്ടിക്കൂട് പോലെ തോന്നാറുണ്ടെന്ന് ഇന്ദ്രന്‍സ്

കാരവാന്‍ പട്ടിക്കൂട് പോലെ തോന്നാറുണ്ടെന്ന് ഇന്ദ്രന്‍സ്

spot_img
spot_img

സിനിമാ സെറ്റുകളില്‍ കൊണ്ടുവരുന്ന കാരവനുകളോടുളള തന്റെ വിയോജിപ്പ് തുറന്നു പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. കാരവനില്‍ മുഴുവന്‍ സമയവും ഇരിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും പലപ്പോഴും പട്ടിക്കൂട് പോലെ തോന്നാറുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നു.

ഓണ്‍ലെെൻ ചാനലായ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ടൊക്കെ ഷൂട്ടിങ്ങിനു പോകുമ്ബോള്‍ ഷൂട്ടിങ് സെറ്റിനോടടുത്തുളള വീട്ടില്‍ പോയി മാനേജര്‍മാര്‍ സംസാരിക്കും. ആര്‍ടിസ്റ്റുകള്‍ ഇരിക്കാനും, മേക്കപ്പ് ചെയ്യാനും, ഭക്ഷണം കഴിക്കാനും എല്ലാം അവരോട് ചോദിക്കും. അതില്‍ സന്തോഷത്തോടെ സഹകരിക്കുന്നവരും അല്ലാത്തവരും ഉണ്ട്. അങ്ങനെ കിട്ടുന്ന ഒരു സുഖം കാരവനില്‍ കിട്ടില്ല.

സെറ്റിലെത്തിയാല്‍ ഒരു കൂട്ടിലടച്ച്‌ ഇടയ്ക്കിടയ്ക്ക് വന്ന് ഭക്ഷണവും കൊണ്ടു തരുന്നു എന്ന് പറയുമ്ബോള്‍ പട്ടിക്കൂട്ടില്‍ നമ്മളെ അടച്ചിടുന്നതു പോലെയാണ് എനിക്ക് തോന്നാറുളളത്. അതിനകത്ത് ഇരുന്നാല്‍ നമുക്ക് ഒന്നും കാണാന്‍ സാധിക്കില്ലല്ലോ. കാരവാന്റെ സുഖം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല. റോഡിലൊക്കെയാണ് ഷൂട്ട് നടക്കുന്നതെങ്കില്‍ വസ്ത്രം മാറാനോ, കഥ ചര്‍ച്ച ചെയ്യാനോ ഇരിക്കുകയല്ലാതെ മുഴുവന്‍ സമയവും അതിനകത്ത് ഇരിക്കാൻ ബുദ്ധിമുട്ടാണ്. എന്താ അയാള്‍ക്ക് ഇരുന്നാല്‍, കാരവാനില്‍ അല്ലേ എന്ന മനോഭാവം ഉള്ളിടത്താണെങ്കില്‍ നമ്മള്‍ പെട്ടുപോകും ഇന്ദ്രന്‍സ് പറഞ്ഞു. മാത്രമല്ല കാരവാനില്‍ ഇരുന്ന് ശീലിച്ചാല്‍ ചിലപ്പോള്‍ നമുക്ക് പല മാറ്റങ്ങളും ഉണ്ടാവാം. പത്തു പേര്‍ ചുറ്റും കൂടിയാല്‍ ശ്വാസം മുട്ടുന്ന അവസ്ഥയിലേക്ക് നമ്മള്‍ മാറിപ്പോകും താരം പറഞ്ഞു.

ആഷിഷ് ചിന്നപ്പ സംവിധാനം നിര്‍വഹിച്ച ജലധാര പമ്ബ് സെറ്റ് സിൻസ് 1962 ആണ് ഇന്ദ്രൻസിന്റെ പുതിയ ചിത്രം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments