കോവിഡ് ശവശരീരത്തില്‍ നിന്ന് വ്യാപിക്കില്ലെന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) പഠനം. എയിംസിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം, കോവിഡ് ബാധിച്ചു മരിച്ച നൂറോളം പേരുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തു. മരണമടഞ്ഞ് 12 മുതല്‍ 24 മണിക്കൂറിനു ശേഷം വരെ ശവശരീരത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ വീണ്ടും പരിശോധിച്ചു. റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു. വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.
മരിച്ച് 12 മുതല്‍ 24 മണിക്കൂര്‍ വരെ കഴിഞ്ഞ്, മരണമടഞ്ഞവരുടെ വായിലോ മൂക്കിലോ കൊറോണവൈറസ് ആക്ടീവ് ആയിരിക്കില്ല എന്നും ശവശരീരങ്ങളില്‍ നിന്ന് കൊറോണ വൈറസ് പകരില്ല എന്നും എയിംസ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു.
ശ്മശാനങ്ങളിലും ശവപ്പറമ്പുകളിലും പിന്തുടരേണ്ട നിര്‍ദേശങ്ങളുടെ മാര്‍ഗരേഖ, ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അതനുസരിച്ച് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൊറോണ വൈറസിനെക്കുറിച്ച് അറിവുള്ളവരും കൈകളുടെ വൃത്തി, മാസ്ക്ക് ധരിക്കല്‍, കൈയുറകള്‍ ധരിക്കല്‍ തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും കൂടുതല്‍ റിസ്ക്ക് ഇല്ലെന്നും പറയുന്നു.
ശ്മശാനങ്ങളില്‍ പാലിക്കേണ്ട ചില കാര്യങ്ങളും കൂടിയുണ്ട് എന്ന് ഡോ. സുധീര്‍ ഗുപ്ത പറയുന്നു. കൂടുതല്‍ അപകടസാധ്യത ഇല്ലെങ്കിലും മാസ്ക്ക്, കൈകളുടെ വൃത്തി, കൈയുറകള്‍ ധരിക്കുക ഇവയ്ക്കു പുറമെ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ശവശരീരത്തിന്റെ മൂക്കും വായും അടച്ചുവയ്‌ക്കേണ്ടതാണ്. ശരീര സ്രവങ്ങളും മറ്റും പുറത്തുവരാതിരിക്കാനാണിത്. കൂടാതെ കത്തീറ്റര്‍, ട്യൂബുകള്‍ ഇവയെല്ലാം ഇട്ടതു മൂലം ഉണ്ടായേക്കാവുന്ന ദ്വാരങ്ങള്‍ ഒക്കെ അണുനശീകരണം (േെലൃശഹശ്വല) ചെയ്യണമെന്നും ഡോക്ടര്‍ പറയുന്നു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവശരീരങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ മുന്‍കരുതലെന്നോണം മാസ്ക്ക്, ഗ്ലൗസ്, പിപിഇ കിറ്റ് ഇവ ധരിക്കണം,
ഭൗതികാവശിഷ്ടങ്ങളില്‍ നിന്ന് അണുബാധ പകരുമെന്ന പേടി വേണ്ടെന്നും എല്ലുകളും ചിതാഭസ്മവും ശേഖരിക്കുന്നത് പൂര്‍ണമായും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.