Friday, April 26, 2024

HomeAmericaന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലായ മന്ദാരിന്‍ ഓറിയന്റല്‍ റിലയന്‍സ് ഏറ്റെടുക്കുന്നു

ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലായ മന്ദാരിന്‍ ഓറിയന്റല്‍ റിലയന്‍സ് ഏറ്റെടുക്കുന്നു

spot_img
spot_img

ന്യൂയോര്‍ക്ക്: പ്രീമിയം ആഡംബര ഹോട്ടലായ മന്ദാരിന്‍ ഓറിയന്റലിനെ ഏറ്റെടുക്കാനുളള കരാറില്‍ ഏര്‍പ്പെട്ടതായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.

ഹോട്ടല്‍ ഏറ്റെടുക്കുന്നത് 98 ദശലക്ഷം ഡോളറിന്(727 കോടി രൂപ ) ആണ്. റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് കേമാന്‍ ദ്വീപുകള്‍ ആസഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയായ കൊളംബസ് സെന്റര്‍ കോര്‍പ്പറേഷന്റെ (കേമാന്‍) മുഴുവന്‍ ഓഹരി മൂലധനവും ഏറ്റെടുക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടതായി ഇരു കമ്ബനികളും അറിയിച്ചു.

ന്യൂയോര്‍ക്കിലെ മന്ദാരിന്‍ ഓറിയന്റലിന്റെ 73.37 ശതമാനം ഓഹരിയുടെ ഉടമ കൊളംബസ് സെന്റര്‍ കോര്‍പ്പറേഷനാണ് .

റിലയന്‍സിന്റെ ഉപഭോക്തൃ, ഹോസ്പിറ്റാലിറ്റി മേഖല വികസിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കല്‍. ഗ്രൂപ്പിന് ഒബറോയ് ഹോട്ടല്‍സില്‍ നിക്ഷേപമുണ്ട്, കൂടാതെ ബക്കിംഗ്ഹാംഷെയറിലെ 300 ഏക്കര്‍ സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ്ബും സ്വന്തമാക്കിയിട്ടുണ്ട്.

മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ഹോട്ടല്‍, നിയന്ത്രിത വസതികള്‍ എന്നിവയും റിലയന്‍സ് വികസിപ്പിക്കുന്നുണ്ട്.

ന്യൂയോര്‍ക്കില്‍ സെന്‍ട്രല്‍ പാര്‍ക്കിനോടും കൊളംബസ് സര്‍ക്കിളിനോടും നേരിട്ട് 80 കൊളംബസ് സര്‍ക്കിളിലാണ് മാന്‍ഡാരിന്‍ ഓറിയന്റല്‍ സ്ഥിതി ചെയ്യുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments