Sunday, June 16, 2024

HomeAmericaഫൊക്കാനാ പെൻസിൽവേനിയാ റീജിയൻ ഉദ്‌ഘാടനം ഫെബ്രുവരി നാലിന്

ഫൊക്കാനാ പെൻസിൽവേനിയാ റീജിയൻ ഉദ്‌ഘാടനം ഫെബ്രുവരി നാലിന്

spot_img
spot_img

ഷാജി സാമുവേൽ

പെൻസിൽവേനിയ: ഫൊക്കാനാ പെൻസിൽവേനിയ റീജിയൻ ഉദ്‌ഘാടനം ഫെബ്രുവരി നാലിന് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608, WELSH RD, PHILADELPHIA, PA- 19115 ) വൈകുന്നേരം 4.30 ന് നടത്തപ്പെടുന്നു. റീജിയണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ യോഗം ഉദ്‌ഘാടനം ചെയ്യുന്നതാണ് . ഫൊക്കാനയുടെ ദേശീയ നേതാക്കളായ ഡോ .കല ഷാഹി , ട്രഷറർ ബിജു ജോൺ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തൻ , മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് , ഏലിയാസ് പോൾ തുടങ്ങി നിരവധി ഫൊക്കാനാ നേതാക്കൾ മീറ്റിങ്ങിൽ സംബന്ധിക്കുന്നതായിരിക്കും.

മനോഹരമായ നിരവധി കലാ പരിപാടികളോടെ നടത്തപ്പെടുന്ന മീറ്റിങ് ഡിന്നറോടെയാണ് സമാപിക്കുക .

റീജിയണൽ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിനൊപ്പം സെക്രട്ടറി അലക്സ് ചെറിയാൻ, ട്രസ്റ്റി എൽദോ വർഗീസ് , കോ ഓർഡിനേറ്റർ മാത്യു ചെറിയാൻ എന്നിവർ മീറ്റിങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments