Thursday, May 23, 2024

HomeNewsKeralaപോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യണം; സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഹൈക്കോടതി

പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യണം; സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഹൈക്കോടതി

spot_img
spot_img

കൊച്ചി: പോപുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകള്‍ ഉടന്‍ ജപ്തി ചെയ്യണം, സര്‍കാരിന് അന്ത്യശാസനം നല്‍കി ഹൈകോടതി. മിന്നല്‍ ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ പൊതുമുതലുകള്‍ നശിപ്പിച്ചെന്ന പരാതികളിലാണ് നിരോധിത സംഘടന പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകള്‍ ജപ്തി ചെയ്യുന്ന വിഷയത്തില്‍ സര്‍കാരിന് കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

ഹൈകോടതി ഡിവിഷന്‍ ബെഞ്ചാണ് ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സര്‍കാര്‍ നടപടികള്‍ വൈകുന്നതിനെതിരെ കടുത്ത നിലപാടെടുത്തത്. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നു നിര്‍ദേശിച്ച കോടതി, നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 23നകം റിപോര്‍ടു നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ജപ്തി നടപടികള്‍ക്കു നോടിസ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു.

ജനുവരി 15നു മുന്‍പു ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പു നേരത്തെ കോടതിയെ അറിയിച്ചത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments