പി. ശ്രീകുമാര്‍
തിരുവനന്തപുരം: ഹിന്ദു എന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണയിക്കുന്ന പദമാണെന്നും ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഒരാളെ ഹിന്ദു എന്ന് വിളിക്കുന്നത്.സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദുവെന്നത്.കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തകൊണ്ട്് ഗവര്‍ണര്‍ പറഞ്ഞു. ‘എന്തുകൊണ്ടാണ് എന്നെ അഹിന്ദു എന്നു വിളിക്കുന്നത്. ഇവിടെ ജനിച്ച എന്നെയും ഹിന്ദുവെന്നു വിളിക്കണം. സനാതന ധര്‍മം ഉയര്‍ത്തിക്കാട്ടിയ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദു’ അലിഗഡ് മുസ്‌ലിം സര്‍വകലാശാല സ്ഥാപകന്‍ സര്‍ സയ്ദ് അഹമ്മദ് ഖാനെ ഉദ്ധരിച്ച് ഗവണര്‍ പറഞ്ഞു. ‘ആര്‍ഷ ദര്‍ശന’ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു.കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ.പിള്ള അധ്യക്ഷത വഹിച്ചു
ഹിന്ദു കോണ്‍ക്ലേവിനെ വിമര്‍ശിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പുരസക്കാരം സ്വീകരിച്ചശേഷം ശ്രീകുമാരന്‍ തമ്പി നടത്തിയത്്.
. ‘അത്ഭുതപ്പെടുത്തുന്ന പ്രസ്താവനയാണ് സ്വയം പ്രഖ്യാപിത അന്തര്‍ദേശീയ കവിയില്‍ നിന്നുണ്ടായിരിക്കുന്നത്.(ഹിന്ദു കോണ്‍ക്ലേവിനെയും അതില്‍ പങ്കെടുക്കുന്നവരെയും ബഹിഷ്‌കരിക്കണമെന്ന് സച്ചിദാനന്ദന്‍ സമൂഹമാധ്യമത്തില്‍ എഴുതിയതി) ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ എഴുത്തുകാരെയും ബഹിഷ്‌കരിക്കണം എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഇവിടെയുള്ള എന്റെയും വി.മധുസൂദനന്‍ നായരുടെയും കൈതപ്രത്തിന്റെയും അവസ്ഥ വളരെ കഷ്ടത്തിലാകും. ഏതായാലും ഞങ്ങള്‍ക്ക് ഞങ്ങളെ ബഹിഷ്‌കരിക്കാനാവില്ലല്ലോ. ഞങ്ങള്‍ക്കു സ്വയം പാടാമല്ലോ. സനാതന ധര്‍മം അന്ധവിശ്വാസമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, അത് എത്ര വലിയ വലിയ കവിതയെഴുതിയ ആളാണെങ്കിലും ശുദ്ധ വിവരദോഷിയാണ്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നു പറയുന്നതിലും വലിയ സോഷ്യലിസവും കമ്യൂണിസവുമില്ല’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. വേദം എന്നത് സുദ്ധമായ ശാസ്ത്രമാണ്. അതുമനസിലാകണമെങ്കില്‍ വേദവും ശാസ്ത്രവും പഠിക്കണം. ഇതു രണ്ടു പഠിച്ചവനാണ് താന്‍. ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കുമ്മനം രാജശേഖരന്‍, വി. മധുസൂദനന്‍ നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹിന്ദു പാര്‍ലമെന്റ് നേതൃ സമ്മേളനത്തില്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍ അധ്യക്ഷത വഹിച്ചു. ശാന്താനന്ദ മഹര്‍ഷി സമാപന പ്രഭാഷണം നടത്തി. പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചടങ്ങില്‍ ഡോ രാംദാസ് പിള്ള അധ്യക്ഷം വഹിച്ചു ചെയ്തു. സമാപന സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.