Saturday, July 27, 2024

HomeAmericaഅമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു, വെടിവച്ചിട്ടു

അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു, വെടിവച്ചിട്ടു

spot_img
spot_img

 അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു. യു എസ്- കാനഡ അതിര്‍ത്തിയിലുള്ള ഹുറോണ്‍ തടാകത്തിന് മുകളിലായി കണ്ടെത്തിയ അജ്ഞാത വസ്തു അമേരിക്ക വെടിവച്ചിട്ടു.

ഒരാഴ്ചക്കിടെ നാലാമത്തെ വസ്തുവാണ് ഇത്തരത്തില്‍ അമേരിക്ക വെടിവച്ചിടുന്നത്. എഫ്-16 വിമാനം ഇന്നലെ ഉച്ചയോടെയാണ് വെടിവച്ചത്. നാലാമതായി വെടിവച്ചിട്ട വസ്തു മറ്റുള്ളവയേക്കാള്‍ താരതമ്യേന ചെറുതാണെന്നാണ് കണ്ടെത്തല്‍.

അലാസ്കയ്ക്ക് മുകളിലായി 40,000 അടി ഉയരത്തില്‍ പറന്ന അജ്ഞാത പേടകത്തെ ഫെബ്രുവരി പത്തിന് യു എസ് വെടിവച്ച്‌ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ വടക്കേ അമേരിക്കന്‍ ആകാശത്ത് മറ്റൊരു പേടകത്തെ കൂടി യു എസ് തകര്‍ത്തു. കാനഡയിലെ മദ്ധ്യ യൂകോണ്‍ മേഖലയില്‍ ഫെബ്രുവരി പതിനൊന്ന് പുലര്‍ച്ചെ 2.11ഓടെ യു എസിന്റെ എഫ് – 22 യുദ്ധവിമാനമാണ് പേടകത്തെ വെടിവച്ചിട്ടത്.

പേടകം രാജ്യത്തിന്റെ വ്യോമപരിധി ലംഘിച്ചെന്നും ദൗത്യത്തില്‍ യു എസിനൊപ്പം തങ്ങളുടെ എയര്‍ഫോഴ്സും പങ്കാളികളായിരുന്നെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. യു എസ് പ്രസിഡന്റ് ജോ ബൈഡനും താനും വിഷയം ചര്‍ച്ച ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കനേഡിയന്‍ സൈന്യം ശേഖരിച്ച്‌ പരിശോധിക്കും. പേടകത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.

ജനുവരി 28ന് ആദ്യമായി അമേരിക്കന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തു- ചൈനീസ് നിരീക്ഷണ ബലൂണിനെ ഫെബ്രുവരി നാലിന് ബൈഡന്റെ ഉത്തരവ് പ്രകാരം സൈന്യം വെടിവച്ച്‌ അറ്റ്‌ലാന്‍ഡിക് സമുദ്രത്തില്‍ വീഴ്ത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments